ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യതയുണ്ടെന്ന് ബിസിസിഐ

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യതയുണ്ടെന്ന് ബിസിസിഐ

മുംബൈ: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യത കൂടുതലാണെന്ന് ബിസിസിഐയുടെ മുന്നറിയിപ്പ്. ഉദ്ഘാടന ചടങ്ങും മത്സരവും ഒരേ ദിവസം നടത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അനിരുദ്ധ് ചൗധരിയാണ് വെളിപ്പെടുത്തിയത്. ഷെഡ്യൂള്‍ പ്രകാരം വൈകിട്ട് 7.15ന് ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് ശേഷമുള്ള 90 മിനുറ്റിന്റെ ഇടവേളയില്‍ ചടങ്ങിനായി ഉപയോഗിച്ച സാമഗ്രികള്‍ നീക്കം ചെയ്യാനെത്തുന്നവര്‍ക്ക് ഒരുക്കത്തിനായി ഗ്രൗണ്ടിലിറങ്ങുന്ന കളിക്കാരുമായും ടീം അധികൃതരുമായും സംവദിക്കാനുള്ള അവസരം ലഭിക്കാനിടയുണ്ടെന്നും ഇതിനിടയില്‍ ചില അട്ടിമറികള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Sports