വ്ലാഡിമർ പുടിന്റെ വമ്പന്‍ വിജയം ലോകത്തോട് പറയുന്നത്…

വ്ലാഡിമർ പുടിന്റെ വമ്പന്‍ വിജയം ലോകത്തോട് പറയുന്നത്…

തിരാളികളെയും ബാഹ്യ ശക്തികളെയും നിഷ്പ്രഭമാക്കിക്കൊണ്ടുളള്ള തെരഞ്ഞെടുപ്പ് വിജയം വ്ലാഡിമർ പുടിനെ അക്ഷരാര്‍ഥത്തില്‍ റഷ്യയുടെ പരമാധികാരിയായി മാറ്റിയിരിക്കുകയാണ്. അമേരിക്കയടക്കമുള്ള പരമ്പരാഗത വൈരികള്‍ 2024 വരെയെങ്കിലും പുടിന്റെ അലോസരപ്പെടുത്തുന്ന ലോക സാന്നിദ്ധ്യത്തെ സഹിക്കേണ്ടി വരും. യുഎസ്എസ്ആര്‍ പ്രതാപകാലത്തിന് സമാനമായ രാഷ്ട്രീയ ശക്തിയായി റഷ്യയെ പരിവര്‍ത്തനം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കൂടുതല്‍ കരുത്തനായി മാറിയിരിക്കുന്ന പുടിന് ഉണ്ടോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.

ജോസഫ് സ്റ്റാലിന്‍ കഴിഞ്ഞാല്‍ ഏറ്റവും നീണ്ടകാലം റഷ്യ ഭരിക്കുന്ന ഭരണാധികാരി എന്ന പദവി ഇനി വ്ലാഡിമർ പുട്ടിന് സ്വന്തം. ഭൂമിശാസ്ത്ര പരമായിലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ റഷ്യയില്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനം നേടിയാണ് പുട്ടിന്‍ നാലാമതും പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2024 വരെ പദവിയില്‍ തുടരാന്‍ റഷ്യന്‍ ജനത പുട്ടിനെ അനുവദിച്ചതോടെ ലോക രാഷ്ടീയത്തില്‍ അദ്ദേഹവും രാജ്യവും കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.റഷ്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, പദവികളിലായി 18 വര്‍ഷം പിന്നിട്ട പുട്ടിന്‍ എന്ന 65 കാരന്‍ ഈ തെരഞ്ഞെടുപ്പിലും എടുത്തുപറയത്തക്ക ഭീഷണിയൊന്നും നേരിട്ടില്ല എന്നതാണ് സത്യം.

ബ്രിട്ടണുമായി ഒരു രണ്ടാം ശീതയുദ്ധം മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോഴാണ് റഷ്യന്‍ ജനത വീണ്ടും ഭരണത്തിന്റെ താക്കോല്‍ പുട്ടിന്റെ കയ്യില്‍ സ്വര്‍ണ്ണത്തളികയില്‍ വച്ച് കൊടുത്തത്. ആദ്യം റഷ്യയുടേയും പിന്നീട് ബ്രിട്ടന്റേയും ചാരനായി മാറിയ സെര്‍ജി സ്‌ക്രിപല്‍ എന്ന വ്യക്തിയെ രാസ വിഷപദാര്‍ത്ഥം നല്‍കി കൊല്ലാന്‍ ബ്രിട്ടനില്‍ വച്ച് ശ്രമമുണ്ടായതിനെ തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചേര്‍ന്നത്. 23 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിക്കെതിരെ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ നാടുകടത്തിക്കൊണ്ടാണ് പുട്ടിന്‍ തിരിച്ചടിച്ചത്.

റഷ്യയോടല്ല പുട്ടിനോടാണ് തങ്ങളുടെ എതിര്‍പ്പെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞെങ്കിലും റഷ്യന്‍ ജനതയുടെ വോട്ട് പുട്ടിന് തന്നെയായിരുന്നു. സെര്‍ജി സ്‌ക്രീപാലും അദ്ദേഹത്തിന്റെ പുത്രിയും മാരക രാസായുധ ബാധയേറ്റ് ലണ്ടനിലെ ആശുപത്രിയില്‍ ഇപ്പോഴും അതീവ ഗുരുതര നിലയിലുമാണ്.

മാര്‍ച്ച് 18 ന് നടന്ന തെരഞ്ഞെടുപ്പിലും പുട്ടിന്‍ റഷ്യന്‍ ദേശീയത ഒരു വികാരമാക്കി ഉയര്‍ത്തി ക്കൊണ്ട് വന്നു. ഉക്രെയ്‌നില്‍ നിന്ന് ക്രിമിയ അടര്‍ത്തി മാറ്റി 2014 ല്‍ റഷ്യന്‍ ഫെഡറേഷനിലേക്ക് കൂട്ടിച്ചേര്‍ത്ത ദിവസം തന്നെ പൊതു തെരഞ്ഞെടുപ്പിനായി പുട്ടിന്‍ തെരഞ്ഞെടുക്കുകയായിരുന്നു. സിറിയന്‍ സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുമ്പോഴും അസാദ് ഭരണകൂടത്തിന് പുട്ടിന്‍ നല്‍കിയ അചഞ്ചലമായ പിന്തുണ റഷ്യയില്‍ വലിയ മതിപ്പാണ് നേടിക്കൊടുത്തത്.

എട്ട് പേര്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ പുട്ടിന്‍ സ്വതന്ത്രനായാണ് മത്സരിച്ചത്. 2012 ലെ ഏറെ വിവാദമായ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റഷ്യ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു പുട്ടിന്‍ മത്സരിച്ചത്. പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ക്രിമിനല്‍ കുറ്റം ആരോപിച്ച് തെരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തിയതും പുട്ടിന് നേട്ടമായി.

എങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസം നഷ്ടപ്പെട്ട റഷ്യന്‍ ജനതയെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ പുടിനും കൂട്ടര്‍ക്കും ഏറെ പണിപ്പെടേണ്ടി വന്നു. ഉച്ചവരെ 35 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോള്‍ പോൡഗ് 60 ശതമാനത്തിലേക്ക് എത്തിക്കാനായത് ധാരാളം സൗജന്യങ്ങള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടാണെന്നും പരക്കെ ആക്ഷേപമുയരുന്നുണ്ട്.

18 വയസ്സിന് മേലെ പ്രായമുള്ള പത്ത് കോടിയിലധികം വോട്ടര്‍മാരാണ് റഷ്യയിലുള്ളത്. അവരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ സൗജന്യ ഭക്ഷണ കൂപ്പണ്‍, സിനിമാ ടിക്കറ്റുകള്‍, കാന്‍സര്‍ പരിശോധന, വിവിധ സമ്മാനങ്ങള്‍ എന്നിവയും നല്‍കപ്പെട്ടു എന്ന് പറയപ്പെടുന്നു. ഏതാണ്ട് 13,000 നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത പരിശോധിക്കാന്‍ രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും റഷ്യന്‍ തെരഞ്ഞെടുപ്പിനോടുള്ള നിസംഗതയില്‍ അമ്പരപ്പാണ് അവര്‍ പ്രകടിപ്പിച്ചത്.

2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുകള്‍ നടന്നതായുള്ള വാര്‍ത്തകളും പുട്ടിന് അനുകൂലമായി മാറിയെന്ന് വേണം അനുമാനിക്കാന്‍. റഷ്യയുടെ അന്തര്‍ദേശീയ തലത്തിലുള്ള സ്ഥാനം പുട്ടിന്‍ ഭരണകൂടത്തില്‍ യുഎസ്എസ്ആര്‍ കാലത്തേതിന് സമാനമായി ഉയര്‍ന്നുവെന്ന് ഭൂരിപക്ഷം റഷ്യക്കാരും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടണ് വേണ്ടി പണിയെടുത്ത റഷ്യന്‍ ചാരന്‍ കൊല്ലപ്പെടേണ്ടത് തന്നെയാണെന്ന വികാരവും അവര്‍ക്കുണ്ട്. 1940 ല്‍ ട്രോട്‌സ്‌കിയെ മെക്‌സികോ സിറ്റിയില്‍ വച്ച് രാഷ്ടീയ എതിരാളിയായ സ്റ്റാലിന്റെ നിര്‍ദ്ദേശാനുസരണം കൊല്ലപ്പെടുത്തിയതിനോട് ഈ സംഭവത്തെ ഉപമിക്കുന്നവരുമുണ്ട്.

പതിമൂന്ന് ശതമാനം മാത്രം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാവേല്‍ ഗ്രുഡിനാണ് രണ്ടാം സ്ഥാനത്ത്. ആറ് ശതമാനം നേടിയ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തെത്തി. പുട്ടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകള്‍ സീനിയ രണ്ട് ശതമാനം വോട്ടും നേടി. എട്ട് പേര്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ പുട്ടിന്‍ സ്വതന്ത്രനായാണ് മത്സരിച്ചത്. 2012 ലെ ഏറെ വിവാദമായ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റഷ്യ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു പുട്ടിന്‍ മത്സരിച്ചത്. പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ക്രിമിനല്‍ കുറ്റം ആരോപിച്ച് തെരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തിയതും പുട്ടിന് നേട്ടമായി. ഇനി അറിയേണ്ടത് 49 വര്‍ഷം ക്യൂബ ഭരിച്ച ഫിദല്‍ കാസ്‌ട്രോ, 47 വര്‍ഷം തായ്‌വാന്‍ ഭരിച്ച ചിയാംഗ് കൈഷക്, 46 വര്‍ഷം ഉത്തരകൊറിയ ഭരിച്ച കിം ഉന്‍ രണ്ടാമന്‍. 42 വര്‍ഷം ലിബിയ ഭരിച്ച ഗദ്ദാഫി എന്നിവരുടെ നിരയിലേക്ക് പുട്ടിന്‍ മാറുമോ എന്നതാണ്.

പ്രസിഡന്റ് എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും റഷ്യയെ ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന് രക്ഷിച്ച് അന്തര്‍ദേശീയ രംഗത്ത് ശക്തമായ സാന്നിധ്യം എന്ന പദവിയിലേക്ക് ഉയര്‍ത്തി എന്നതാണ് പുട്ടിന്റെ മിടുക്ക്. സോവിയറ്റ് ഭരണകാലത്ത് ചാരസംഘടനയായ കെജിബി ഉദ്യോഗസ്ഥനായിരുന്ന പുട്ടിനെ, ശീതയുദ്ധാനന്തരം ബോറിസ് യെല്‍സിനാണ് മുഖ്യധാരയിലേക്ക് കൊണ്ട് വന്നത്. 18 വര്‍ഷക്കാലം കൊണ്ട് പുട്ടിന്‍ തനതായ അന്തര്‍ദേശീയ ശൈലിയിലൂടെ റഷ്യക്ക് പേരും പെരുമയും നേടിക്കൊടുത്തു.

ബ്രിട്ടണുമായി ഒരു രണ്ടാം ശീതയുദ്ധം മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോഴാണ് റഷ്യന്‍ ജനത വീണ്ടും ഭരണത്തിന്റെ താക്കോല്‍ പുട്ടിന്റെ കയ്യില്‍ സ്വര്‍ണ്ണത്തളികയില്‍ വച്ച് കൊടുത്തത്. ആദ്യം റഷ്യയുടേയും പിന്നീട് ബ്രിട്ടന്റേയും ചാരനായി മാറിയ സെര്‍ജി സ്‌ക്രിപല്‍ എന്ന വ്യക്തിയെ രാസ വിഷപദാര്‍ത്ഥം നല്‍കി കൊല്ലാന്‍ ബ്രിട്ടനില്‍ വച്ച് ശ്രമമുണ്ടായതിനെ തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചേര്‍ന്നത്. 23 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിക്കെതിരെ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ നാടുകടത്തിക്കൊണ്ടാണ് പുട്ടിന്‍ തിരിച്ചടിച്ചത്.

10,636 ദിവസങ്ങളാണ് ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയനില്‍ അധികാരത്തിന്റെ ചെങ്കോല്‍ ഏന്തിയതെങ്കില്‍ 2024 മാര്‍ച്ച് വരേക്കും ജനവിധി നേടിയ പുട്ടിന്‍ 8,981 ദിവസങ്ങള്‍ റഷ്യ ഭരിക്കും.

മാര്‍ച്ച് നാലിലെ വിവാദമായ ബ്രിട്ടീഷ് ചാരന്റെ വിഷബാധയോടുകൂടി തകര്‍ന്ന പാശ്ചാത്യചേരി -റഷ്യന്‍ ബന്ധം മൂന്നാം ലോകമഹായുദ്ധത്തിന്റെ വാതായനം തുറക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

1999 ഡിസംബര്‍ 31 ന് പ്രധാനമന്ത്രിയായി അവരോധിതനായ പുട്ടിന്‍, 2004 ലെ തെരഞ്ഞടുപ്പില്‍ രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായി. 2008 ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം ദിമിത്രി മെവ്‌ദേവിനെ പ്രസിഡന്റായി വാഴിച്ച് ഭരണം തുടരുകയായിരുന്നു. 2012 ല്‍ ഭരണഘടനാ ഭേദഘതിയിലൂടെ ആറ് വര്‍ഷക്കാലത്തേക്ക് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

ഇരട്ടച്ചാരനെ വധിച്ച സംഭംവം, സിറിയയില്‍ അസദിനോടുള്ള അനുഭാവം, ക്രിമിയ റഷ്യയോട് കൂട്ടിച്ചേര്‍ത്തത്, വോട്ടിംഗ് ശതമാനം കൂട്ടാന്‍ പലവിധ സൗജന്യങ്ങളും ചെയ്തത് എന്നിവയൊക്കെ പുട്ടിന് അനുകൂലമായി മാറി. പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ബഹിഷ്‌കരണാഹ്വാനം പുട്ടിന്റെ പടയോട്ടത്തിന് മുന്നില്‍ വേണ്ടത്ര ഏശിയതുമില്ല.

Comments

comments

Categories: FK Special, Slider

Related Articles