വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പ്രിയം എംബിഎയും എന്‍ജിനീയറിംഗും നഴ്‌സിംഗും

വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പ്രിയം എംബിഎയും എന്‍ജിനീയറിംഗും നഴ്‌സിംഗും

വെറും 17ശതമാനമാണ് ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നത്.

കൊച്ചി: അറുപത്തിയഞ്ചു ശതമാനം വിദ്യാര്‍ത്ഥികളും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കാണ് വിദേശത്തു പഠിക്കുവാന്‍ അപേക്ഷ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. വെറും 17ശതമാനമാണ് ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നത്.പിടിഇ അക്കാദമിക്കിനു (പിടിഇ എ) വേണ്ടി പിയേഴ്‌സണ്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

വിദേശത്തെ പഠനത്തിനും കുടിയേറ്റത്തിനുമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി ടെസ്റ്റാണ് പിടിഇ എ.ബിസനസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് 25.8 ശതമാനം അപേക്ഷിക്കുമ്പോള്‍ 25.3 ശതമാനം പേര്‍ എന്‍ജിനീയറിംഗ് പഠനം തെരഞ്ഞെടുക്കുന്നു. നഴ്‌സിംഗ് രജിസ്‌ട്രേഷനായി പിടിഇ എ ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 12 മാസക്കാലത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നു സര്‍വേ പറയുന്നു.

പിടിഇ അക്കാദമിക്കിനു (പിടിഇ എ) വേണ്ടി പിയേഴ്‌സണ്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍

യുഎസ്എ, യുകെ, കാനഡ, സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ആയിരക്കണക്കിന് കോഴ്‌സുകളിലെ പ്രവേശനത്തിന് പിടിഇ എ സ്വീകര്യമാണ്. ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി അക്രെഡിറ്റേഷന്‍ കൗണ്‍സിലും(എഎന്‍എംഎസി) ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണല്‍ റെഗുലേഷന്‍ ഏജന്‍സിയും (എഎച്ച്പിആര്‍ എ) പിടിഇ എ സ്‌കോര്‍ അംഗീകരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിനു പിടിഇ അക്കാഡമിക് സ്‌കോര്‍ സ്വീകാര്യമാണ്. അടുത്തയിടെ എന്‍ജിനീയേഴ്‌സ ഓസ്‌ട്രേലിയയും പിടിഇ എ സ്‌കോര്‍ അംഗീകരിച്ചിരുന്നു.

Comments

comments

Categories: More