സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മായാവതി

സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മായാവതി

ലഖ്‌നൗ: യുപിയില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകൡും സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. 2019 വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കുണ്ടെന്ന് പറഞ്ഞ മായാവതി ഗോരഖ്പൂരും ഫല്‍പൂരും ആവര്‍ത്തിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളിലാണ് അടുത്ത് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചായിരുന്നു മത്സരിച്ചത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച്‌നില്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News

Related Articles