കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസുകളില്‍, നിന്നു യാത്ര ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളിലാണ് നിന്ന് യാത്ര ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. സീറ്റ് അനുസരിച്ചു മാത്രമേ ആളുകളെ കയറ്റാവൂ എന്നാണ് നിര്‍ദ്ദേശം.

പാലായില്‍നിന്നുള്ള സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്റെ ഹര്‍ജി പരിഗണിച്ചാണ് പുതിയ ഉത്തരവ്. കൂടുതല്‍ ചാര്‍ജ്ജു വാങ്ങുന്ന ബസുകളില്‍ ഇരുന്നു യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകള്‍ക്കാണ് ഉത്തരവ് ബാധകം. മോട്ടോര്‍ വാഹന ചട്ടം കര്‍ശനമായി കെഎസ്ആര്‍ടിസി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണു തീരുമാനം. ഉയര്‍ന്ന നിരക്കുവാങ്ങുന്ന ബസുകളില്‍ നിന്നു യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നായിരുന്നു കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ ആവശ്യം. ഹ്രസ്വദൂര യാത്രക്കാരാണു ബസില്‍നിന്നു യാത്രചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി വാദിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല. എന്നാല്‍ കെഎസ്ആര്‍ടിസി യെ മാത്രം ആശ്രയിക്കുന്ന സ്ഥലങ്ങളിലെ യാത്രക്കാര്‍ ഇരിക്കാന്‍ സീറ്റില്ലാത്തതിനാല്‍ മണിക്കൂറുകളോളം മറ്റ് ബസ് നോക്കി നില്‍ക്കേണ്ടി വരുമെന്നതാണ് പ്രധാന പ്രശ്‌നം.

 

 

 

Comments

comments

Categories: Slider