അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്: ഹൈക്കോടതി

അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്: ഹൈക്കോടതി

കൊച്ചി: ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ഉയര്‍ന്ന നിരക്ക് നല്‍കുന്ന യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും മോട്ടോര്‍ വാഹന ചട്ടത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

കെഎസ്ആര്‍ടിസി, സ്വകാര്യ മേഖലകളിലുള്ള ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഹ്രസ്വദൂര യാത്രികരാണ് നിന്ന് യാത്ര ചെയ്യുന്നത് എന്നായിരുന്ന കെഎസ്ആര്‍ടിയുടെ വാദം. ഇത് അംഗീകരിക്കാനാവില്ലെന്നും മോട്ടോര്‍ വാഹന ചട്ടം പാലിച്ചേ മതിയാകുവെന്നും കോടതി പറഞ്ഞു. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ബസ്ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദേശിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ മുന്നോട്ടുവെച്ചത്.

മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണമെന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ബസ്ചാര്‍ജ് വര്‍ധന മരവിപ്പിക്കാനുള്ള ഹര്‍ജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചിട്ടില്ല. ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് അനുസരിക്കുക, , അതിനുശേഷം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories