സൗദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് ഫ്രഞ്ച് ജനത

സൗദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് ഫ്രഞ്ച് ജനത

ഫ്രാന്‍സിലെ 74 ശതമാനം പേരും അഭിപ്രായപ്പെട്ടത് സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കരുതെന്ന്; യൂഗവ് ആണ് സര്‍വേ നടത്തിയത്

പാരിസ്: സൗദി അറേബ്യക്ക് ഫ്രാന്‍സ് സൈനിക ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ അവിടുത്തെ ജനതയ്ക്ക് എതിര്‍പ്പ്. ഫ്രാന്‍സിലെ നാലില്‍ മൂന്ന് പേരും ഇത് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമായി പറയുന്നു. സ്വതന്ത്ര ഗവേഷണ സംരംഭമായ യൂഗവ് നടത്തിയ സര്‍വേയിലാണ് ഇത് പുറത്തുവന്നത്. യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടപെടലിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സര്‍വേ നടത്തിയത്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള നിരവധി എന്‍ജിഒകളും ആയുധവില്‍പ്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇക്കാര്യം അവര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ അറിയിച്ചിട്ടുമുണ്ട്. സൗദി കിരീടാവകാശിയും അവരുടെ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ആസൂത്രകനുമായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഏപ്രില്‍ മാസത്തില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സര്‍വേ പുറത്തു വന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

സൗദിയുടെ പ്രധാന പങ്കാളിയായ യുഎഇയിലേക്കുള്ള ആയുധ കയറ്റുമതി നോര്‍വെ നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് ആയുധ കയറ്റുമതിയുണ്ടാകില്ലെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്‌

ഇതേ വിഷയത്തെതുടര്‍ന്ന് സൗദിയുടെ പ്രധാന പങ്കാളിയായ യുഎഇയിലേക്കുള്ള ആയുധ കയറ്റുമതി നോര്‍വെ നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് ആയുധ കയറ്റുമതിയുണ്ടാകില്ലെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. അതുകൊണ്ടുതന്നെ സൗദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്നുള്ള സമ്മര്‍ദ്ദത്തിന് അവര്‍ എത്രമാത്രം വഴങ്ങും എന്നത് കണ്ടറിയേണ്ടതുണ്ട്.

യെമനിലെ പ്രശ്‌നങ്ങളെ ഏറ്റവും ഭയാനകമായ മാനുഷിക പ്രതിസന്ധിയെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.

Comments

comments

Categories: Arabia

Related Articles