വിരാട് കോഹ്‌ലിയെ കൗണ്ടിയില്‍ കളിപ്പിക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ ബൗളര്‍

വിരാട് കോഹ്‌ലിയെ കൗണ്ടിയില്‍ കളിപ്പിക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ ബൗളര്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പര്യടനത്തിന് മുന്നോടിയായി അവിടുത്തെ സാഹചര്യത്തില്‍ മികച്ച ബാറ്റിംഗ് ശരാശരി കണ്ടെത്തുന്നതിനായി സറേയ് കൗണ്ടി ക്രിക്കറ്റ് ക്ലബില്‍ കളിക്കാനൊരുങ്ങുന്ന ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൗണ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇംഗ്ലീഷ് മുന്‍ പേസ് ബൗളര്‍ ബോബ് വില്ലിസ്. കൗണ്ടി ക്രിക്കറ്റില്‍ വിദേശ താരങ്ങള്‍ കളിക്കുന്നത് ഇംഗ്ലണ്ടിന്റെ രണ്ടാം നിര ടീമിനും വളര്‍ന്നു വരുന്ന യുവ കളിക്കാര്‍ക്കും ഗുണകരമാവുകയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായമുന്നയിച്ചത്. ക്രിക്കറ്റ് ഇന്ത്യ വിരാട് കോഹ്‌ലിക്ക് വേണ്ടി പണം മുടക്കാന്‍ തുടങ്ങുകയാണെന്നും ഇത്തരത്തില്‍ വിദേശ താരങ്ങള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതിന് ശേഷം ഇംഗ്ലണ്ട് പരമ്പര നഷ്ടമാക്കുന്നത് എന്തിനാണെന്നും 68 വയസുകാരനായ ബോബ് വില്ലിസ് വിമര്‍ശിച്ചു.

Comments

comments

Categories: Sports