അറിഞ്ഞു ചെയ്യാം കണ്ണുകളുടെ മേയ്ക്കപ്പ്

അറിഞ്ഞു ചെയ്യാം കണ്ണുകളുടെ മേയ്ക്കപ്പ്

നൊടിയിടക്കുള്ളില്‍ മേയ്ക്കപ്പ് ചെയ്തു പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവരാണ് മിക്കവരും. കണ്ണിലെ മേയ്ക്കപ്പാണെങ്കില്‍ ഒഴിവാക്കാനും വയ്യ. ഈ സമയത്ത് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • ഒരുപാട് മേയ്ക്കപ്പ് അണിയരുത്

ദിവസവും മേയ്ക്കപ്പ് അണിയുന്നവരാണെങ്കില്‍ തീര്‍ച്ചയായും കണ്ണുകളില്‍ കുറച്ച് മേയ്ക്കപ്പ് മാത്രമേ അണിയാവൂ. ബ്ലഷ്, ഹൈലൈറ്റര്‍ എന്നിവയെല്ലാം കുറച്ച് മാത്രം അണിയാം.

  • ഹെവി മേയ്ക്കപ്പിനൊപ്പം കടുത്ത ലിപ്സ്റ്റിക് ഉപയോഗിക്കരുത്

സ്‌മോക്കി കണ്ണുകള്‍ക്കാണ് കടുത്ത് നിറമുള്ള ലിപ്സ്റ്റിക്കുകള്‍ ചേരുന്നത്. കണ്ണുകളില്‍ ഹെവിയായി മേയ്ക്കപ്പ് അണിയുമ്പോള്‍ കടുത്ത ലിപ്സ്റ്റിക്ക് ഇണങ്ങില്ല. ലൈറ്റ് ലിപ്സ്റ്റിക്ക് കണ്ണുകള്‍ക്ക് കൂടുതല്‍ എടുപ്പ് നല്‍കും.

  • ഇളം നിറങ്ങളിലുള്ള മസ്‌ക്കാര ഉപയോഗിക്കുക

ഇളം നിറങ്ങളിലുള്ള മസ്‌ക്കാര മുഖത്തിന് തെളിച്ചം തോന്നാന്‍ നല്ലതാണ്. കണ്ണെഴുതുമ്പോള്‍ കണ്ണിന് എടുപ്പ് ലഭിക്കാനിത് സഹായിക്കും.

  • പുരികം കൃത്യമായി ശ്രദ്ധിക്കുക

നിങ്ങളുടെ മുഖത്തിനിണങ്ങിയ വിധം പുരികം കൃത്യമായി വെട്ടി ഷേപ്പാക്കുക. കണ്ണുകള്‍ക്ക് എടുപ്പ് ലഭിക്കുന്നതിന് ഇത് സഹായിക്കും.

Comments

comments

Categories: Women