ഇവി ബഹളങ്ങള്‍ക്കിടയിലും എണ്ണ ആവശ്യകത വര്‍ധിച്ചു

ഇവി ബഹളങ്ങള്‍ക്കിടയിലും എണ്ണ ആവശ്യകത വര്‍ധിച്ചു

ഐഇഎ റിപ്പോര്‍ട്ട് അനുസരിച്ച് 2017 ല്‍ ആഗോള എണ്ണ ആവശ്യകത 1.6 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്ന വേളയിലും എണ്ണ ആവശ്യകതയില്‍ ഇടിവ് സംഭവിച്ചില്ല. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐഇഎ) റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ ആഗോള എണ്ണ ആവശ്യകത 1.6 ശതമാനം ഉയരുകയാണ് ചെയ്തത്. അതായത് ദിവസേന 1.5 മില്യണ്‍ ബാരലായി വര്‍ധിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ വാര്‍ഷിക ശരാശരിയുടെ ഇരട്ടിയിലധികമാണ് 2017 ല്‍ എണ്ണ ആവശ്യകത വര്‍ധിച്ചത്. ഗതാഗത മേഖലയാണ് ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിച്ചത്.

പ്രമുഖ സമ്പദ്‌വ്യവസ്ഥകളില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളും ലൈറ്റ് ട്രക്കുകളും കൂടുതലായി വിറ്റുപോയതാണ് എണ്ണ ആവശ്യകത വര്‍ധിക്കുന്നതിന് കാരണമായത്. പെട്രോകെമിക്കല്‍സ് മേഖലയില്‍നിന്നുള്ള ആവശ്യകത വര്‍ധിച്ചതും കൂടുതല്‍ എണ്ണ വിറ്റുപോകുന്നതിന് ഇടയാക്കി. ഇലക്ട്രിക് കാര്‍ വില്‍പ്പന വലിയ വളര്‍ച്ച നേടിയിട്ടും എണ്ണ ആവശ്യകത കുറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

യുഎസ്സിലാണ് ഇത് ഏറ്റവും പ്രകടം. 2011 ല്‍ അമേരിക്കയില്‍ എസ്‌യുവികളുടെയും ലൈറ്റ് ട്രക്കുകളുടെയും വിപണി വിഹിതം 47 ശതമാനമായിരുന്നു. എന്നാല്‍ 2017 ല്‍ യുഎസ്സിലെ ആകെ വാഹനങ്ങളുടെ വില്‍പ്പനയില്‍ 60 ശതമാനമായി എസ്‌യുവികളുടെയും ലൈറ്റ് ട്രക്കുകളുടെയും വില്‍പ്പന വര്‍ധിച്ചു. യൂറോപ്യന്‍ യൂണിയനില്‍ 2 ശതമാനമാണ് എണ്ണ ആവശ്യകത വര്‍ധിച്ചത്. 2001 നുശേഷമുള്ള ഏറ്റവും വലിയ വര്‍ധന.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ വാര്‍ഷിക ശരാശരിയുടെ ഇരട്ടിയിലധികമാണ് 2017 ല്‍ എണ്ണ ആവശ്യകത വര്‍ധിച്ചത്. എണ്ണ ആവശ്യകതയുടെ വര്‍ധനയില്‍ 60 ശതമാനത്തോളം ഏഷ്യയില്‍നിന്നായിരുന്നു

എണ്ണ ആവശ്യകതയുടെ വര്‍ധനയില്‍ 60 ശതമാനത്തോളം ഏഷ്യയില്‍നിന്നായിരുന്നു. ലോകത്ത് ഇലക്ട്രിക് കാറുകള്‍ ഏറ്റവുമധികം വിറ്റുപോകുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. അതേസമയം എണ്ണ ആവശ്യകത വര്‍ധിച്ചതില്‍ ചൈനയ്ക്കും പങ്കുണ്ട്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിറകിലാണ് ഇന്ത്യ.

Comments

comments

Categories: Auto