റിയല്‍റ്റി വിപണിക്ക് കുതിപ്പേകാന്‍ ദുബായ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍

റിയല്‍റ്റി വിപണിക്ക് കുതിപ്പേകാന്‍ ദുബായ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍

യുഎഇയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പരിപാടികളിലൊന്നാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദുബായ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍

ദുബായ്: യുഎഇയിലെ റിയല്‍റ്റി വിപണിക്ക് പുത്തന്‍ ഉണര്‍വേകുന്നതാകും ദുബായ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍ എന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്(ഡിഎല്‍ഡി). ഏപ്രില്‍ 9 മുതല്‍ 11 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍ നടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ സെന്ററിന്റെ നിക്ഷേപ വിഭാഗമായ ഡിഎല്‍ഡി ആണ് പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ദുബായ് റിയല്‍റ്റി വിപണിയെസ സംബന്ധിച്ചിടത്തോളം നാഴികക്കലായി തീരുന്നതാകും പ്രോപ്പര്‍ട്ടി ഫെസ്റ്റിവലെന്ന് മേളയുടെ സംഘാടക സമിതി മേധാവി ദാവൂദ് അല്‍ ഷെസാവി പറഞ്ഞു.

വളരെ ശക്തമായതാണ് ദുബായ് പ്രോപ്പര്‍ട്ടി വിപണി. മികച്ച രീതിയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ അതിന് കരുത്തുണ്ട്. മികച്ച നേട്ടം നിക്ഷേപകര്‍ക്ക് നല്‍കാനും-ഡിഎല്‍ഡി ഡയറക്റ്റര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്‌റെന്‍ പറഞ്ഞു.

ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ സംബന്ധിച്ചിടത്തളോം വളര്‍ച്ചയുടെ പുതിയ ഘട്ടം തുറക്കാന്‍ സാധിക്കുന്നതാകും പ്രോപ്പര്‍ട്ടി ഫെസ്റ്റിവല്‍ എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ദുബായില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് 90 റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ്. പോയ വര്‍ഷം മൊത്തത്തില്‍ റെജിസ്റ്റര്‍ ചെയ്തതാകട്ടെ 150 പുതിയ പദ്ധതികളും. മൊത്തം 22.3 ബില്ല്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം റെജിസ്റ്റര്‍ ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ദുബായില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് 90 റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ്. പോയ വര്‍ഷം മൊത്തത്തില്‍ റെജിസ്റ്റര്‍ ചെയ്തതാകട്ടെ 150 പുതിയ പദ്ധതികളും

മികച്ച പ്രവര്‍ത്തനങ്ങളുടേതായിരുന്നു പോയ വര്‍ഷമെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി) പ്രതികരിച്ചിട്ടുമുണ്ട്. സുതാര്യമായ വിപണി അന്തരീക്ഷമായിരുന്നു നിലനിന്നതെന്നും അദ്ദേഹം പറഞ്ഞു. 2018 ആരംഭിച്ചതുമുതല്‍ അത്യന്തം പോസിറ്റീവായ അന്തരീക്ഷമാണ് വിപണിയിലുള്ളത്. അത്മവിശ്വാസം നല്‍കുന്നതാണിത്-ഡിഎല്‍ഡി ഡയറക്റ്റര്‍ ജനറല്‍ സുല്‍ത്താന്‍ ബട്ടി പറഞ്ഞു.

നിക്ഷേപകര്‍ക്ക് റിയല്‍റ്റി കമ്പനികളില്‍ വിശ്വാസം കൂടുന്നതനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ബുട്ടി പറഞ്ഞു. മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മികച്ച സഹകരണമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. ലാന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡെവലപ്പര്‍മാര്‍, വിപണി വിദഗ്ധര്‍, വാങ്ങാന്‍ വരുന്ന ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ തമ്മില്‍ മികച്ച രീതിയിലു്ള്ള സഹകരണ മനോഭാവം പ്രകടമാണ്.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മേഖലയില്‍ തുടരുന്ന കിതപ്പ് 2020 വരെയെങ്കിലും ഉണ്ടാകുമെന്നും ചില പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. എണ്ണ വിലയിലെ ഇടിവ്, മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നത്, ഗള്‍ഫ് നയന്ത്ര പ്രതിസന്ധി തുടങ്ങിയ ഘടകങ്ങള്‍ റിയല്‍റ്റി രംഗത്തെയും കിതപ്പിന് കാരണമായിട്ടുണ്ടെന്നാണ് റേറ്റിംഗ് ഏജന്‍സികള്‍ വിലയിരുത്തിയത്.

2014 മുതല്‍ ദുബായ് റിയല്‍റ്റി മേഖലയില്‍ തളര്‍ച്ച അനുഭവപ്പെടുകയാണ്. എണ്ണ വിലയിലെ ഇടിവ് നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചു. ഇത് നിക്ഷേപകരിലേക്കും പടര്‍ന്നു. പ്രോപ്പര്‍ട്ടി ഫെസ്റ്റിവലിലൂടെ റിയല്‍റ്റി രംഗം പൂര്‍ണമായും തിരിച്ചുരവ് നടത്തുമെന്നാണ് ദുബായ് ബിസിനസ് ലോകം കരുതുന്നത്.

Comments

comments

Categories: Arabia