മാനവരാശിക്കു ഭീഷണിയായി Disease X

മാനവരാശിക്കു ഭീഷണിയായി Disease X

മാനവരാശിയെ ഭീതിയിലാഴ്ത്തി കൊണ്ട് ആഗോളതലത്തില്‍ ഒരു സാംക്രമികരോഗം പൊട്ടിപ്പുറപ്പെടുമെന്ന് ലോക ആരോഗ്യ സംഘടന പ്രവചിക്കുന്നു. ഈ സാംക്രമികരോഗത്തിന് അവര്‍ നല്‍കിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്.

പകര്‍ച്ചവ്യാധി സാധ്യത, പ്രതിരോധ നടപടികളുടെ അഭാവം എന്നീ ഘടകങ്ങള്‍ മുന്‍നിറുത്തി 2015 മുതല്‍ ലോക ആരോഗ്യ സംഘടന എല്ലാ വര്‍ഷവും മുന്‍കരുതലെടുക്കേണ്ട പത്ത് രോഗങ്ങളുടെ (blueprint priority diseases)  പട്ടിക പുറത്തിറക്കാറുണ്ട്. ഇതിനെ R&D Blueprintഎന്നും വിശേഷിപ്പിക്കുന്നു. ഈ പട്ടികയില്‍ എബോള (Ebola), സിക (Zika), സാര്‍സ് ( SARS) തുടങ്ങിയ മാരകമായ വൈറസുകള്‍ സ്ഥിരമായി ഉള്‍പ്പെടാറുണ്ട്. അതുപോലെ Lassa fever,marburg വൈറസ് രോഗം എന്നിവയും പട്ടികയിലിടം പിടിക്കാറുണ്ട്. എന്നാല്‍ ഇപ്രാവിശ്യം ലോക ആരോഗ്യ സംഘടന പുറത്തിറക്കിയ പട്ടികയില്‍, ഈ പതിവ് രോഗങ്ങള്‍ക്കൊപ്പം പുതിയ ഒരു രോഗം കൂടി ഇടം പിടിച്ചിട്ടുണ്ട്. അതിനു നല്‍കിയിരിക്കുന്ന പേര് Disease X എന്നാണ്.

എന്താണ് ഡിസീസ് എകസ് ?

മാനവരാശിയെ ഭീതിയിലാഴ്ത്തി കൊണ്ട് ആഗോളതലത്തില്‍ ഒരു സാംക്രമികരോഗം പൊട്ടിപ്പുറപ്പെടുമെന്ന് ലോക ആരോഗ്യ സംഘടന പ്രവചിക്കുന്നു. ഈ സാംക്രമികരോഗത്തിന് അവര്‍ നല്‍കിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. അപ്രതീക്ഷിതം എന്നതിനെ സൂചിപ്പിക്കുന്നതാണ് X. അപഗ്രഥിക്കാന്‍ പറ്റാത്ത ഈ രോഗത്തിന്റെ പേര് ഡിസീസ് എക്‌സ് എന്ന് നല്‍കിയത്, മുന്‍കൂട്ടി ലഭിച്ച ചില അറിവുകളില്‍ നിന്നാണെന്നു ഡബ്ല്യുഎച്ച്ഒ പറയുന്നു.
2014-ല്‍ എബോള വിതച്ച നാശം ലോകം ഇപ്പോഴും മറന്നിട്ടില്ല. 29,000 പേരെ ബാധിച്ച വൈറസ്, 11,310 മനുഷ്യജീവനുകളാണ് അപഹരിച്ചത്. കൂടുതലും ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിയേറി ലിയോണ്‍ എന്നിവിടങ്ങളിലാണു എബോള നാശം വിതച്ചത്. എബോള പൊട്ടിപ്പുറപ്പെട്ട സാഹചര്യം പോലെയായിരിക്കും അധികം താമസിയാതെ, ഒരു സാംക്രമിക രോഗം പൊട്ടിപ്പുറപ്പെടുന്നതെന്നു ഡബ്ല്യുഎച്ച്ഒ പ്രവചിച്ചിക്കുന്നു. ഈ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ ലോക രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടാല്‍, ആ അടിയന്തരസാഹചര്യത്തെ നേരിടാന്‍ പ്രാപ്തമായിരിക്കണം റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗമെന്നാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാരണം എബോള വൈറസ് പശ്ചിമ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ നേരിടാന്‍ സജ്ജമായിരുന്നില്ല. അതു കൊണ്ടു തന്നെ എബോള നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്തു.

2014-ല്‍ എബോള വിതച്ച നാശം ലോകം ഇപ്പോഴും മറന്നിട്ടില്ല. 29,000 പേരെ ബാധിച്ച വൈറസ്, 11,000 മനുഷ്യജീവനുകളാണ് അപഹരിച്ചത്. എബോള പൊട്ടിപ്പുറപ്പെട്ട സാഹചര്യം പോലെയായിരിക്കും അധികം താമസിയാതെ, ഒരു സാംക്രമിക രോഗം പൊട്ടിപ്പുറപ്പെടുന്നതെന്നു ഡബ്ല്യുഎച്ച്ഒ പ്രവചിച്ചിക്കുന്നു.

ഡിസീസ് എക്‌സ് ഏതു നിമിഷവും ആഞ്ഞടിക്കാം.

ജലദോഷമോ, പകര്‍ച്ചപ്പനിയോ (influenza) പോലെ അറിയപ്പെടുന്ന ഒരു രോഗത്തിന്റെ വകഭേദമാകാം ഡിസീസ് എക്‌സ്. (ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമെന്നു വിശേഷിപ്പിക്കുന്ന 1918-ലെ സ്പാനിഷ് ഫഌ 20 ദശലക്ഷം പേരെയാണു കൊന്നൊടുക്കിയത്). അല്ലെങ്കില്‍ എച്ച്‌ഐവി പോലെ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു പകര്‍ന്ന അജ്ഞാത രോഗമാകാം ഡിസീസ് എക്‌സ്.(1983 മുതല്‍ ഇതുവരെയായി ഏകദേശം 35 ദശലക്ഷം പേര്‍ എച്ച്‌ഐവി ബാധിച്ചു മരിച്ചതായിട്ടാണു കണക്ക്. എച്ച്‌ഐവി ചിംപാന്‍സിയില്‍നിന്നും മനുഷ്യരിലേക്കു പകര്‍ന്നതാണെന്നു കരുതുന്നുണ്ട്). അതുമല്ലെങ്കില്‍ ഡിസീസ് എക്‌സിന്റെ രോഗാണുവിനെ മനുഷ്യര്‍ തന്നെ മനപൂര്‍വ്വം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാനും സാധ്യതയുണ്ട്. ജൈവയുദ്ധം (biological warfare ) ലോകത്തിനു കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ല. ജൈവയുദ്ധത്തിന്റെ ഭാഗമായിട്ടായിരിക്കും വികസിപ്പിക്കാന്‍ സാധ്യതയുള്ളത്. അമേരിക്ക ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ ജൈവായുദ്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്.

ജൈവായുധങ്ങളുടെ ഉപയോഗം, പ്രയോഗം എന്നിവ സംബന്ധിച്ചൊരു ഉടമ്പടി (1972 biological weapons convention) നിലവിലുണ്ടെങ്കിലും ആന്ത്രാക്‌സ്, സ്‌മോള്‍ പോക്‌സ്, പ്ലേഗ് ഉള്‍പ്പെടെ ഏകദേശം 13 വൈറസുകള്‍ കൈവശം സൂക്ഷിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, ഇവയെ ഏതു സാഹചര്യത്തിലും ആയുധമാക്കാന്‍ വിധത്തിലും സജ്ജീകരിച്ചിരിക്കുകയാണ്. കൂട്ടനശീകരണായുധമായി രോഗബാധിതമായ മൃഗങ്ങളില്‍നിന്നും ശേഖരിക്കുന്ന വൈറസിനെ ഉപയോഗിച്ച് പ്ലേഗ് എങ്ങനെ പ്രചരിപ്പിക്കാമെന്നു 2014-ല്‍ പിടിച്ചെടുത്ത ഐഎസിന്റെ കമ്പ്യൂട്ടറില്‍ വിശദമാക്കുന്നുണ്ട്. ഈ മാസം ആദ്യം ബ്രിട്ടനില്‍ വച്ചു മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരേ രാസായുധം പ്രയോഗിക്കുകയുണ്ടായി. ഈ ആക്രമണം നടത്തിയത് റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ടാവാനും കാരണമാവുകയുണ്ടായി.

ജലദോഷമോ, പകര്‍ച്ചപ്പനിയോ പോലെ അറിയപ്പെടുന്ന ഒരു രോഗത്തിന്റെ വകഭേദമാകാം ഡിസീസ് എക്‌സ്. അല്ലെങ്കില്‍ എച്ച്‌ഐവി പോലെ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു പകര്‍ന്ന അജ്ഞാത രോഗമാകാം ഡിസീസ് എക്‌സ്. അതുമല്ലെങ്കില്‍ ഡിസീസ് എക്‌സിന്റെ രോഗാണുവിനെ മനുഷ്യര്‍ തന്നെ മനപൂര്‍വ്വം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാനും സാധ്യതയുണ്ടെന്നും ലോക ആരോഗ്യ സംഘടന പറയുന്നു.

എന്താണ് R&D Blueprint?

സാംക്രമിക രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലോ, അല്ലെങ്കില്‍ പിടിക്കാന്‍ ഇടയുള്ള സാഹചര്യത്തിലോ, ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിനായി R&D (Research & development) പ്രവര്‍ത്തനങ്ങളെ സജ്ജമാക്കുന്ന ആഗോള സ്ട്രാറ്റജിയും പദ്ധതിയുമൊക്കെയാണ് R&D Blueprint ഒരു മഹാമാരിയെ ഒഴിവാക്കുന്നതിനു ഫലപ്രദമായ പരിശോധന, ജീവന്‍രക്ഷാ വാക്‌സിനുകള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ലോക ആരോഗ്യ സംഘടനയാണ് ഇതിന്റെ കണ്‍വീനര്‍. ബ്ലൂപ്രിന്റിനു സംഭാവന നല്‍കുന്നവര്‍ ആഗോളതലത്തില്‍നിന്നുള്ള മെഡിക്കല്‍, സയന്റിഫിക്ക് വിദഗ്ധരാണ്. മുന്‍ഗണന നല്‍കേണ്ട രോഗങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്ലൂപ്രിന്റ് പ്രവര്‍ത്തിക്കുന്നത്. ഓരോ രോഗത്തിനും രൂപരേഖ തയാറാക്കും.

വില്ലന്മാരായ ഏഴ് രോഗങ്ങള്‍ വേറെയുമുണ്ട്

ഡിസീസ് എക്‌സ് മാത്രമല്ല, വില്ലന്മാരായ ഏഴ് രോഗങ്ങള്‍ വേറെയുമുണ്ട്. എബോള വൈറസ് ഡിസീസ്, മാര്‍ബെര്‍ഗ് വൈറസ്, റിഫ്റ്റ് വാലി ഫീവര്‍, സിക, സാര്‍സ്, Crimean-Congo hemorrhagic fever (CCHF),Nipah and henipaviral diseases Rift Valley fever (RVF)തുടങ്ങിയവയാണ് ലോക ആരോഗ്യ സംഘടനയുടെ പട്ടികയില്‍ ഈ വര്‍ഷം ഇടംപിടിച്ചിരിക്കുന്ന മറ്റ് ഏഴ് രോഗങ്ങള്‍.

ചരിത്രത്തില്‍ ഇതുവരെയുണ്ടായിരിക്കുന്ന ഓരോ മഹാമാരിയും, മനുഷ്യകുലം അതിനുമുന്‍പു സാക്ഷ്യംവഹിക്കാത്ത തരത്തിലുള്ളതായിരുന്നു. ഡിസീസ് എക്‌സും ഇതുപോലെയായിരിക്കുമെന്ന് ലോക ആരോഗ്യ സംഘടനയുടെ സയന്റിഫിക് അഡൈ്വസര്‍ ജോണ്‍ ആര്‍നെ റോട്ടിംഗ്ജന്‍ പറയുന്നു. ജീന്‍ എഡിറ്റിംഗ് ടെക്‌നോളജിയിലുണ്ടായിരിക്കുന്ന മുന്നേറ്റം, പുതിയ വൈറസുകളെ സൃഷ്ടിക്കാന്‍ ലോകത്തെ പ്രാപ്തമാക്കും. അതു കൊണ്ടു തന്നെ ഇനി വരാന്‍ പോകുന്ന മഹാമാരി, ഒരുപക്ഷേ ഒരു തീവ്രവാദ ആക്രമണത്തിന്റെ രൂപത്തിലാകുവാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. റഷ്യയുടെ മുന്‍ചാരനെ, ഈ മാസം ആദ്യം ബ്രിട്ടനില്‍ വച്ച് രാസായുദ്ധം കൊണ്ട് ആക്രമിച്ചത് ഒരു ഉദാഹരണമാണ്. കാനഡയില്‍ വച്ച് കഴിഞ്ഞ വര്‍ഷം സ്‌മോള്‍ പോക്‌സുമായി വളരെയടുത്ത് സാമ്യമുള്ള horsepox എന്ന വൈറസിനെ സൃഷ്ടിച്ചെടുത്തതും ലോകത്തിന് ഭീഷണി സമ്മാനിക്കുന്ന കാര്യങ്ങള്‍ തന്നെ.

Comments

comments

Categories: FK Special, Health, Slider