പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന് സാവകാശം നല്കുന്നുവെന്ന് സുരേഷ് കീഴാറ്റൂര്‍

പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന് സാവകാശം നല്കുന്നുവെന്ന് സുരേഷ് കീഴാറ്റൂര്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ ഉചിതമായ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരിന് സമയപരിധി നല്കുമെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. നല്കുന്ന സമയത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്താനും തങ്ങള്‍ സജ്ജമാണെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. തങ്ങളുടേത് പ്രകൃതിക്ക് വേണ്ടിയുള്ള സമരമാണ്. അതില്‍ സമാന ചിന്താഗതിയുള്ള സംഘടനകളെ അണിനിരത്തും. ആറന്മുളയില്‍ സിപിഎം ആര്‍എസ്എസ്സുമായി സഹകരിച്ചത് പോലെയുള്ള രീതിയാണ് ഇതെന്നും സുരേഷ് പറഞ്ഞു.

 

Comments

comments

Categories: FK News

Related Articles