പെട്രോള്‍ പമ്പില്‍ വെച്ച് എണ്ണ ടാങ്കറിന് തീപിടിച്ചു, കത്തിയെരിയുന്ന ട്രക്ക് ഓടിച്ച് നഗരത്തിനപ്പുറമെത്തിച്ച് ഡ്രൈവര്‍

പെട്രോള്‍ പമ്പില്‍ വെച്ച് എണ്ണ ടാങ്കറിന് തീപിടിച്ചു, കത്തിയെരിയുന്ന ട്രക്ക് ഓടിച്ച് നഗരത്തിനപ്പുറമെത്തിച്ച് ഡ്രൈവര്‍

 

മധ്യപ്രദേശ്: സജിത് എന്ന ട്രക്ക് ഡ്രൈവറുടെ മനസാന്നിധ്യം ഒരു നഗരത്തെയാകെ കരകയറ്റിയത് വന്‍ ദുരന്തത്തില്‍ നിന്ന്. മധ്യപ്രദേശിലെ നര്‍സിംങ്പുരിലാണ് ആക്ഷന്‍ സിനിമകളെ വെല്ലുന്ന പ്രകടനവുമായി ഒരു ട്രക്ക് ഡ്രൈവര്‍ താരമാകുന്നത്.

പട്ടണത്തിലെ പെട്രോള്‍ പമ്പിലേക്ക് ഇന്ധനമെത്തിച്ച ടാങ്കര്‍ ലോറിയില്‍ പൊടുന്നനെയായിരുന്നു തീ പടര്‍ന്നുകയറിയത്. കണ്ണാടിയിലൂടെ ഇത് കണ്ട സജിത് ഉടന്‍തന്നെ തീപിടിച്ച ലോറിയുമായി നഗരപരിധിക്ക് പുറത്തേക്ക് അതിവേഗം പായുകയായിരുന്നു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ സജിത് എണ്ണടാങ്കര്‍ തിരക്കൊഴിഞ്ഞ പ്രദേശം വരെ ഓടിച്ചെത്തിക്കുകയും ചെയ്തു. ശരീരത്തിന്റെ മിക്കയിടങ്ങളിലും പൊള്ളലേറ്റെങ്കിലും ഒരു നാടിനെയാകെ രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സജിത്. തീ പടര്‍ന്നത് എങ്ങനെയെന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്തിയിട്ടില്ല.

ഭോപ്പാലില്‍ നിന്ന് 225 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന നര്‍സിങ്പുര്‍ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. അതിനാല്‍ തന്നെ എപ്പോഴും തിരക്ക് പിടിച്ച നഗരമാണിത്. ഞൊടിയിടയ്ക്കുള്ളില്‍  ട്രക്ക് പുറത്തെത്തിച്ചില്ലായിരുന്നെങ്കില്‍ ഒരു ദുരന്തവാര്‍ത്തയ്ക്ക് രാജ്യം  കാതോര്‍ക്കേണ്ടി വന്നേനെ.

Comments

comments

Categories: FK News