കൂടുതല്‍ ഫലപ്രദമാക്കാന്‍  സിങ്ക്രോബ്രീത് ഉപകരണം

കൂടുതല്‍ ഫലപ്രദമാക്കാന്‍  സിങ്ക്രോബ്രീത് ഉപകരണം

കൊച്ചി: ശ്വാസകോശരോഗങ്ങള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ പുതിയ ഇന്‍ഹേലര്‍ ഉപകരണം സിങ്ക്രോബ്രീത് വിപണിയിലെത്തി. സിപ്ലയാണ് ശ്വാസഗതിക്ക് അനുസൃതമായ ഏറ്റവും ആധുനിക ഇന്‍ഹെയ്‌ലര്‍ സംവിധാനമായ സിങ്ക്രോബ്രീത് എന്ന ഉപകരണം അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിപ്ല ലിമിറ്റഡ്‌ഗ്ലോബല്‍ ചീഫ് മെഡിക്കല്‍ ഒാഫീസര്‍ ഡോ.ജയദീപ് ഗോഗ്‌തേയാണ് സിങ്ക്രോബ്രീത് അവതരിപ്പിച്ചത്. ആസ്റ്റര്‍മെഡിസിറ്റിയിലെ സീനീയര്‍ കണ്‍സള്‍റ്റ്ന്റ് പള്‍മോനോളജിസ്റ്റ് ഡോ. ജേക്കബ് ബേബി, സില്‍വര്‍ലൈന്‍ ഹോസ്പ്പിറ്റലിലെ സീനീയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രമേശ് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആസ്ത്മ, സിഒപിഡി പോലെയുള്ള ശ്വാസകോശരോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കുന്നതിന് ശ്വാസകോശത്തിലേയ്ക്ക്  നേരിട്ട് മരുന്നുകള്‍ എത്തിക്കുന്ന രീതി സുപ്രധാനമാണ്. രോഗാവസ്ഥ കുറയ്ക്കാനും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ഗുരുതരമായ പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനും ഈ ചികിത്സാരീതി സഹായിക്കും.

ഏഷ്യ പസഫിക് ആസ്ത്മ ഇന്‍സൈറ്റ്‌സ് മാനേജ്‌മെന്റ് (എപി-എഐഎം) സര്‍വെ അനുസരിച്ച് ഇന്ത്യയിലെ ആസ്ത്മരോഗികളും നിയന്ത്രണവിധേയമല്ലാതിരിക്കുകയോ ഭാഗികമായി മാത്രം നിയന്ത്രണവിധേയമായിരിക്കുകയോ ആണ്. ഇതിന് പ്രധാന കാരണംഗുണമേന്മയില്ലാത്ത ഇന്‍ഹേലര്‍ ടെക്‌നിക്കുകളാണ്.

കേരളത്തില്‍ 15-39 വയസ് വരെയുള്ളവരുടെ മരണകാരണത്തില്‍ രണ്ടാംസ്ഥാനവും 40-69 പ്രായത്തിലുള്ളവരുടെ മരണത്തിനുള്ള നാലാമത്തെ കാരണവുംഗുരുതരമായ ശ്വാസകോശരോഗങ്ങളാണെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ്‌ഡോ. ജേക്കബ് ബേബി പറഞ്ഞു. 1990-ല്‍ മരണത്തിനും അവശതകള്‍ക്കുമുള്ള കാരണങ്ങളില്‍ആറാംസ്ഥാനത്തായിരുന്ന സിഒപിഡി 2016-ല്‍ മൂന്നാംസ്ഥാനത്തേയ്ക്ക് എത്തി.

ഇന്ത്യയിലെ ഡോക്റ്റര്‍മാരുടെയും രോഗികളുടെയുമിടയില്‍ നടത്തിയ സര്‍വെയില്‍ നിലവിലുള്ള ഇന്‍ഹലേഷന്‍ ഉപകരണങ്ങളില്‍ മാറ്റം വരുത്തണമെന്ന് അന്‍പത് ശതമാനം പേരുംആവശ്യപ്പെട്ടു.

നിലവിലുള്ള ഇന്‍ഹേലറുകളുടെ സങ്കീര്‍ണതകളെ മറികടക്കാന്‍ ആകുംവിധം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉപകരണമാണ് സിങ്ക്രോബ്രീത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌സിങ്ക്രോബ്രീത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാനും രോഗികള്‍ക്ക് പഠിക്കാനും വളരെ എളുപ്പമായിരിക്കും. രോഗികള്‍ക്കും ഇതിന്റെ പ്രവര്‍ത്തനം അനായാസമായി പഠിക്കാനും പ്രാവര്‍ത്തികമാക്കാനും അതിലുപരി ശരിയായ രീതിയില്‍ മരുന്നുകള്‍ ഉപയോഗിക്കാനും സാധിക്കും.

Comments

comments

Categories: Health