ബഹുഭാര്യാത്വത്തിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കും

ബഹുഭാര്യാത്വത്തിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കും

ന്യൂഡെല്‍ഹി: ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണ ഘടനാ സാധുത പരിശോധിക്കണമെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കേന്ദ്രക്കര്‍, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എന്നിവരുള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസറ്റിസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നുു. മുത്തലാഖില്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം നിലനില്‍ക്കവെയാണ് മറ്റ് രണ്ട് വ്യക്തി നിയമങ്ങളുടെ സാധുത കൂടി സുപ്രീം കോടതി പരിഗണിക്കുന്നത്.

ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയുയുമടക്കമുള്ള ആചാരങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബഹു ഭാര്യാത്വത്തിന്റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി സമീന ബീഗമാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം പുരുഷന്മാര്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കുന്നതിനുള്ള നിയമപരമായ സാധുത ഇല്ലാതാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. വിവാഹബന്ധം വേര്‍പെടുത്തപ്പെടുന്ന ദമ്പതികള്‍ തമ്മില്‍ പുനര്‍വിവാഹം നടത്തണമെങ്കില്‍, അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് വിവാഹബന്ധം വേര്‍പെടുത്തപ്പെടണം എന്ന മതപരമായ നിബന്ധന പൂര്‍ത്തീകരിക്കുന്നതിനാണ് നിക്കാഹ് ഹലാല ആചാരം നടത്തുന്നത്. ഈ രണ്ട് ആചാരങ്ങളും മൗലികാവകാശങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജികളില്‍ ആവശ്യപ്പെടുന്നു.

Comments

comments

Categories: Slider, Top Stories