ഐപിഎല്‍ വേദിയില്‍ 15 മിനുറ്റ് ചെലവിടാന്‍ രണ്‍വീര്‍ സിംഗിന്റെ പ്രതിഫലം 5 കോടി രൂപ

ഐപിഎല്‍ വേദിയില്‍ 15 മിനുറ്റ് ചെലവിടാന്‍ രണ്‍വീര്‍ സിംഗിന്റെ പ്രതിഫലം 5 കോടി രൂപ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ 15 മിനുറ്റ് സമയം ചെലവിടുന്നതിന് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആവശ്യപ്പെട്ട പ്രതിഫലം അഞ്ച് കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഐപിഎല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് രണ്‍ബീര്‍ സിംഗ് ആവശ്യപ്പെടുന്ന തുക നല്‍കി അദ്ദേഹത്തെ ഉദ്ഘാടന വേദിയിലെത്തിക്കാന്‍ താത്പര്യവുമുണ്ടെന്നാണറിയുന്നത്. അടുത്തിടെ വിവാദം സൃഷ്ടിച്ച സിനിമയായ പത്മാവദിന്റെ മികച്ച വിജയത്തിന് ശേഷം ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി രണ്‍ബീര്‍ സിംഗ് മാറുകയും ചെയ്തിരുന്നു.

Comments

comments

Categories: Sports