കീഴാറ്റൂര്‍; മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

കീഴാറ്റൂര്‍; മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കീഴാറ്റൂരില്‍ ബൈപാസ്  നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കൂടിക്കാഴ്ച നടത്താനാണ് തീരുമാനമായിരിക്കുന്നത്. കീഴാറ്റൂരില്‍ കൃഷി നശിപ്പിക്കാതെ മേല്‍പ്പാലം പണിത് ബൈപാസ് പൂര്‍ത്തീകരിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. ഇതും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Comments

comments

Categories: FK News
Tags: Pinarayi