പൊലിന്റെ അതിക്രമങ്ങള്‍ ; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി

പൊലിന്റെ അതിക്രമങ്ങള്‍ ; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പൊലിസ് ഉള്‍പ്പെടുന്ന അക്രമസംഭങ്ങളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് മറുപടി പറഞ്ഞ മന്ത്രി എകെ ബാലന്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ത്തലയിലും കോട്ടയ്ക്കലിലുമായി നടന്ന സംഭവങ്ങള്‍ പൊലിസിനെതിരെ വ്യാപകപ്രതിഷേധമുയരുന്നതിന് വഴിയൊരുക്കിയിരുന്നു. ചേര്‍ത്തലയില്‍ പൊലിസിന്റെ പരാക്രമത്തില്‍ രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്. കോട്ടയ്ക്കലില്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍യാത്രികന്റെ മൂക്ക് ഇടിച്ച് തകര്‍ത്തും പൊലിസ് വൈകൃതം വ്യക്തമാക്കിയിരുന്നു. ഇതിനിടെ നമ്പര്‍ പ്ലെയിറ്റിന്റെ വിഷയം ചൂണ്ടിക്കാട്ടി പൊലിസ് ഉദ്യോഗസ്ഥന്റെ തെറിയഭിഷേകവും സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

Comments

comments

Categories: FK News