സര്‍വവ്യാപികളായ കോര്‍പ്പറേറ്റ് പൗരന്മാര്‍

സര്‍വവ്യാപികളായ കോര്‍പ്പറേറ്റ് പൗരന്മാര്‍

വിദേശത്തു മൂലധനമിറക്കി ലാഭം നികുതിഭാരമില്ലാത്ത രാജ്യങ്ങളിലേക്കു കടത്തുന്ന കമ്പനികള്‍

കോര്‍പ്പറേറ്റ് കമ്പനികളില്‍ പലതും വിദേശത്തു മൂലധനമിറക്കി ലാഭം നികുതിഭാരമില്ലാത്ത രാജ്യങ്ങളിലേക്കു കടത്തുകയുമാണ് ചെയ്യുന്നത്. അമേരിക്കന്‍ കോര്‍പ്പറേറ്റായ ക്വാല്‍കോമിന്റെ കാര്യമെടുക്കാം. തങ്ങളുടെ ആഗോളബിസിനസിന്റെ 65 ശതമാനവും ചൈനയില്‍ ചെയ്യുന്ന അവര്‍, സിംഗപ്പുരിലേക്കാണ് ലാഭത്തിന്റെ ഏറിയ പങ്കും കടത്തിയത്. അമേരിക്കയില്‍ ചെറിയൊരു തുക മാത്രമാണ് നികുതിയടയ്ക്കുന്നത്. ട്രംപ് ഭരണകൂടത്തെ തങ്ങളുടെ താല്‍പര്യാനുസാരം ലോബിയിംഗിലൂടെ വശംവദരാക്കാനും കമ്പനിക്കു കഴിഞ്ഞു. കമ്പനിയുടെ സ്വതന്ത്രമായ നിലനില്‍പ്പ്, ചൈനയ്‌ക്കെതിരേ യുഎസിന്റെ തന്ത്രപരമായ ആധിപത്യം ഉറപ്പു വരുത്താന്‍ ആവശ്യമാണെന്ന് ധരിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ലോബിയിംഗിന്റെ ഗുണഭോക്താവ് ബ്രോഡ്‌കോം ആയിരുന്നു. അമേരിക്കയില്‍ ലിസ്റ്റ് ചെയ്തതാണെങ്കിലും നികുതിയാനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ സിംഗപ്പുരിലാണ് ഇവര്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. നവംബറില്‍ അവരുടെ ലേലം ഉറപ്പിക്കും മുമ്പ് അവര്‍ ആസ്ഥാനം ധൈര്യപൂര്‍വം മാറ്റുകയായിരുന്നു.

യൂറോപ്പിലെ യൂണിലിവര്‍ കമ്പനി ക്രാഫ്റ്റ് ഹേന്‍സ് എന്ന കമ്പനിയുടെ ഏറ്റെടുക്കലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് അധികൃതരെ സമീപിച്ചിരുന്നു. സുപ്രധാന കമ്പനിയായ യൂണിലിവറിന്റെ ആസ്ഥാനം നെതര്‍ലാന്‍ഡ്‌സിലേക്ക് പൂര്‍ണമായി മാറുന്നതിന് ഏറ്റെടുക്കല്‍ തടസമാകുമെന്നു കാണിച്ചായിരുന്നു ഇത്. ലണ്ടനിലും റോട്ടര്‍ഡാമിലുമായി രണ്ടു മുഖ്യഓഫിസുകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഉപഭോഗ വസ്തുനിര്‍മാതാക്കളായ യൂണിലിവര്‍ അതിന്റെ ഘടന ലളിതമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ലണ്ടനിലെ ഏറ്റെടുക്കല്‍ വ്യവസായ സംസ്‌കാരത്തിന്റെ വലിയൊരു വിമര്‍ശനക്കാരന്‍ കൂടിയാണ് കമ്പനി. ഡച്ച് സംരക്ഷിത നിയമങ്ങളില്‍ അഭയം തേടുകയും ചെയ്യുന്നു. ചൈനീസ് വ്യവസായ ഭീമന്‍ ആലിബാബ ബ്രിട്ടീഷ് ദ്വീപായ കേയ്മാന്‍സിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹോങ്കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്കിലും. ഇവര ചൈന തങ്ങളുടെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചായ ഷാംഗ്ഹായിയിലേക്ക് ഓഹരികള്‍ മാറ്റാന്‍ ക്ഷണിച്ചിരിക്കുകയാണ്. കമ്പനിക്കു നിരസിക്കാനാകാത്ത ആകര്‍ഷണീയ വാഗ്ദാനങ്ങളാണ് രാജ്യം മുമ്പോട്ടു വെച്ചിരിക്കുന്നത്.

ഉപഭോഗ വസ്തുനിര്‍മാതാക്കളായ യൂണിലിവര്‍ അതിന്റെ ഘടന ലളിതമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ലണ്ടനിലെ ഏറ്റെടുക്കല്‍ വ്യവസായ സംസ്‌കാരത്തിന്റെ വലിയൊരു വിമര്‍ശനക്കാരന്‍ കൂടിയാണ് കമ്പനി. ഡച്ച് സംരക്ഷിത നിയമങ്ങളില്‍ അഭയം തേടുകയും ചെയ്യുന്നു. ചൈനീസ് വ്യവസായ ഭീമന്‍ ആലിബാബ ബ്രിട്ടീഷ് ദ്വീപായ കേയ്മാന്‍സിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്

കമ്പനികളുടെ അവസരവാദത്തിനും ദോഷൈകദൃഷ്ടിക്കും ഉദാഹരണമായി മേല്‍പ്പറഞ്ഞ സംഭവങ്ങളെ കാണുക എളുപ്പമാണ്. എന്നാല്‍ അതിനേക്കാളുപരി, കോര്‍പ്പറേറ്റ് പ്രചാരണതന്ത്രമെന്ന വലിയൊരു പ്രവണതയാണ് ഇത് മുമ്പോട്ടുവെക്കുന്നത്. വര്‍ഷങ്ങളോളം ഒന്നിലധികം സ്വത്വം കാത്തുസൂക്ഷിച്ച കമ്പനികള്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെയോ നിര്‍ബന്ധിക്കപ്പെട്ടതിന്റെയോ പേരില്‍ ഏതെങ്കിലുമൊരു രാജ്യത്തോട് വിധേയത്വം കാണിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ സുവര്‍ണകാലമായി കരുതുന്ന മൂന്നു പതിറ്റാണ്ടു കാലവും ഈ പ്രവണത വിപരീതദിശയിലാണ് സഞ്ചരിക്കുന്നത്. കമ്പനികള്‍ കാര്യക്ഷമതയ്ക്കും തന്ത്രപ്രധാന നേട്ടങ്ങള്‍ക്കുമായി അവരുടെ ദേശീയത മറച്ചുവെക്കുന്നു. അര ഡസന്‍ കമ്പനികളിലെങ്കിലും ബോധപൂര്‍വമുള്ള ഈ മറച്ചുവെക്കല്‍ സംഭവിച്ചിരിക്കുന്നു. ഉദാഹരണത്തിന് കമ്പനികളുടെ നിയമാനുസൃത ആസ്ഥാനവും യഥാര്‍ത്ഥ ആസ്ഥാനവും മേധാവികളുടെ താമസസ്ഥലങ്ങളും വെവ്വേറെയായിരിക്കും. ഡ്യൂഷെ ബാങ്ക് സഹമേധാവിയിയാരുന്ന ജര്‍മന്‍ സ്വദേശി അന്‍ഷു ജെയിന്‍ ലണ്ടനില്‍ നിന്നാണ് മീറ്റിംഗുകള്‍ക്കെത്തിയിരുന്നത്.

ഇന്ത്യന്‍ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തല്‍ നയിക്കുന്ന ആഴ്‌സെലര്‍ മിത്തല്‍ കമ്പനി ലക്‌സംബര്‍ഗ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ, ഫ്രാന്‍സ്, ബെല്‍ജിയം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള വ്യവസായം നയിക്കുന്ന മിത്തല്‍ കുടുംബമാകട്ടെ വസിക്കുന്നത് ബ്രിട്ടണിലും. ഫ്രഞ്ച് കമ്പനിയായ ഷ്‌നീഡര്‍ ഇലക്ട്രിക്കിന്റെ മേധാവി ജീന്‍ പാസ്‌കല്‍ ട്രികോയര്‍ താമസിക്കുന്നത് ഹോങ്കോംഗിലാണ്. കമ്പനികളുടെ ടാക്‌സ് റെസിഡന്‍സും സമാനമാണ്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ കമ്പനി, വിദേശലാഭം എടുക്കുന്നത് തങ്ങളുടെ ഉപകമ്പനികള്‍ പ്രവര്‍ത്തിക്കുന്ന അയര്‍ലന്‍ഡിലൂടെയാണ്. കമ്പനിമേധാവിയുടെ സാന്നിധ്യം അവിടെ ആവശ്യമില്ല. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്എസ്ബിസി ബാങ്ക് ഹോങ്കോംഗിലെ തങ്ങളുടെ ഉപഓഫിസുകളിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.

കമ്പനികള്‍ വിദേശങ്ങളില്‍ ബൗദ്ധികസ്വത്ത് സമ്പാദിക്കുന്നു. വിദേശ ഔഷധകമ്പനികള്‍ യുഎസിലാണ് അവരുടെ ഗവേഷണങ്ങൡ ഭൂരിഭാഗവും നടത്തുന്നത്. സ്ഥാപനത്തിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇടമാകയാല്‍ ഇവിടെ ദേശീയതയുടെ അന്തിമമാനം ഉണ്ട്. ഡസന്‍കണക്കിന് ചൈനീസ് ടെക്ക് കമ്പനികളാണ് ന്യൂയോര്‍ക്കില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2011-ല്‍ ഇറ്റാലിയന്‍ ഫാഷന്‍ ഹൗസായ പ്രാഡ തെരഞ്ഞെടുത്തത് സ്വന്തം രാജ്യത്തെ മിലാനെയല്ല, ഹോങ്കോംഗിനെയാണെന്നതും ശ്രദ്ധേയം. ദേശീയതയെ മറച്ചുവെച്ചുകൊണ്ടുള്ള ഈ പ്രവൃത്തി വളരെ യുക്തിസഹജമാണ്. ഒരു രാജ്യത്തെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ ഓഹരികള്‍ക്ക് മികച്ച മൂല്യം നേടാനും സ്ഥിരമായി വേറൊരു രാജ്യം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ആസ്വദിക്കാനും ഇനിയൊരു രാജ്യത്ത് വാസമുറപ്പിക്കുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം പ്രദാനം ചെയ്യാനും ഇതിലൂടെ സാധ്യമാകുന്നു. ചില സന്ദര്‍ഭങ്ങളിലാകട്ടെ, ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരിക്കും. ഒന്നിലധികം സര്‍ക്കാരുകളുടെ പിന്തുണ നേടാനാണിത്.

കമ്പനികള്‍ തമ്മിലുള്ള ലയനത്തില്‍ ദേശീയത മുന്‍നിര്‍ത്തി എതിര്‍പ്പുയര്‍ത്താനുള്ള സാധ്യത തടയാന്‍ ഇതിലൂടെ കഴിയും. റിനോ- നിസാന്‍- മിറ്റ്‌സുബിഷി കമ്പനികളുടെ പരസ്പരാശ്രിതത്വം, ഈ ആശയത്തെ അങ്ങേയറ്റം ഉപയോഗിച്ച് സ്വന്തം കോര്‍പ്പറേറ്റ് ഭരണത്തോടു കൂടി പരസ്പരമുള്ള ഓഹരി കൊള്ളക്കൊടുക്കയെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൊതുകൈകാര്യം ചെയ്യല്‍ സാധ്യമാക്കുന്നതിന് ഉദാഹരണമാണ്. ദേശീയതയെ മറികടക്കാന്‍ തല്‍പരരായ സ്ഥാപനങ്ങളുടെ കണ്ടെത്തല്‍ ഇന്നും സാധ്യമാണ്. ഏഷ്യയിലും അമേരിക്കയിലും വലിയ സാന്നിധ്യമുള്ള ഇന്‍ഷ്വറന്‍സ് കമ്പനി പ്രുഡെന്‍ഷ്യല്‍, യൂറോപ്യന്‍ യൂണിറ്റിന്റെ മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലണ്ടനിലെ അവരുടെ കേന്ദ്രത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന ബ്രിട്ടീഷ് കമ്പനി അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ജപ്പാന്‍ ടെലികോം, ടെക് സ്ഥാപനമായ സോഫ്റ്റ്ബാങ്ക്, 100 ബില്യണ്‍ നിക്ഷേപം ലണ്ടനിലെ യൂണിറ്റിനു വേണ്ടി സമാഹരിച്ചിട്ടുണ്ടെങ്കിലും ഏഷ്യയിലും അമേരിക്കയിലും നിക്ഷേപിക്കാനാണ് താല്‍പര്യപ്പെടുന്നത്.

സൗദിഅറേബ്യന്‍ എണ്ണക്കമ്പനി ആരാംകോയുടെ നീക്കമാണ് അടുത്ത കാലത്തെ മികച്ച ഉദാഹരണം. ലണ്ടനിലോ ന്യൂയോര്‍ക്കിലോ ലിസ്റ്റ് ചെയ്യാനാണ് ആദ്യം ആഗ്രഹിച്ചിരുന്നെങ്കിലും സൗദിയില്‍ത്തന്നെ ലിസ്റ്റ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. തലസ്ഥാനമായ റിയാദിനെ സാമ്പത്തികകേന്ദ്രമായി ഉത്തേജിപ്പിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ഇത്തരമൊരു നീക്കം

പ്രധാനമായും മൂന്നു കാര്യങ്ങള്‍ക്കായാണ് കമ്പനികള്‍ ഒരേസമയം വിവിധ പാസ്‌പോര്‍ട്ടുകള്‍ കൈവശം സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത്. അവ നിലനിര്‍ത്തുന്നത് വളരെ ചെലവേറിയ കാര്യമാണെന്ന ഓഹരിയുടമകളുടെ വാദമാണ് ആദ്യകാരണം. ലണ്ടനിലും സിഡ്‌നിയിലും ലിസ്റ്റ് ചെയ്യപ്പെട്ട ബിഎച്ച്പി ബില്ലിറ്റണ്‍ എന്ന ഖനനകമ്പനിക്ക് അവരുടെ ഓഹരി നിക്ഷേപകരില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ ഫണ്ടിന്റെ ഘടന ലളിതമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. റിനോയുടെ സഖ്യം മൂല്യനിര്‍ണയം നടത്താനാകാത്തവിധം സങ്കീര്‍ണമാണെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ക്വോല്‍കോം, യൂണിലിവര്‍ പ്രശ്‌നത്തിലെപ്പോലെ ചില കമ്പനികള്‍ സര്‍ക്കാര്‍ സംരക്ഷണം തേടുന്നതാണ് അടുത്ത കാര്യം. മൂന്നാമതായി കൂടുതല്‍ സംരക്ഷണവാദി അന്തരീക്ഷം ഉടലെടുക്കുന്ന സാഹചര്യത്തില്‍ കമ്പനികള്‍ സ്വദേശത്തു കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നു.

സൗദിഅറേബ്യന്‍ എണ്ണക്കമ്പനി ആരാംകോയുടെ നീക്കമാണ് അടുത്ത കാലത്തെ മികച്ച ഉദാഹരണം. ലണ്ടനിലോ ന്യൂയോര്‍ക്കിലോ ലിസ്റ്റ് ചെയ്യാനാണ് ആദ്യം ആഗ്രഹിച്ചിരുന്നെങ്കിലും സൗദിയില്‍ത്തന്നെ ലിസ്റ്റ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. തലസ്ഥാനമായ റിയാദിനെ സാമ്പത്തികകേന്ദ്രമായി ഉത്തേജിപ്പിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ഇത്തരമൊരു നീക്കം. ഏതായാലും കോര്‍പ്പറേറ്റ് ആഗോളീകരണ സുവര്‍ണകാലത്തിന് അന്ത്യം കുറിക്കുന്നത് ചില സര്‍ക്കാരുകള്‍ക്കെങ്കിലും സുരക്ഷിതത്വബോധം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം തോന്നലൊരു സംപൂര്‍ണനേട്ടമായി കാണാനാകില്ല. എല്ലാ രാജ്യങ്ങളും നടുക്കഷ്ണത്തിനു വേണ്ടി തര്‍ക്കിക്കുമ്പോള്‍ പ്രത്യേകിച്ചും. ആഗോള കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ക്ക് ഇതൊരു മോശം വാര്‍ത്തയാണ്. ദേശീയത പുനസ്ഥാപിക്കപ്പെടുമ്പോള്‍ ചില കമ്പനികള്‍ക്കുമാത്രമാണ് അവരുടെ ആസ്ഥാനങ്ങളില്‍ നിന്നു മാറേണ്ടി വരുക.

ഒരിടത്ത് ഒന്നിച്ചു ചേരുന്നത് കമ്പനികള്‍ക്ക് നല്ലതാണോ എന്നതാണ് രസകരമായ ചോദ്യം. ഇത് ഇപ്പോള്‍ അങ്കിള്‍ സാമിന്റെ (അമേരിക്കയുടെ) വാര്‍ഡ് ആണ്. ക്വാല്‍കോമിന് യുഎസിലെ കാര്യഗൗരവമില്ലാത്ത ഗവേഷണം വെട്ടിക്കുറയ്ക്കാനോ അവിടെയുള്ള ജോലികള്‍ വഴിതിരിച്ചുവിടാനോ സാധിക്കില്ലായിരിക്കാം. യൂണിലിവറിന് ഒരുപക്ഷെ നെതര്‍ലാന്‍ഡ്‌സായിരിക്കാം സുഖകരമായി തോന്നുന്നത്. എന്നാല്‍ അവരുടെ വൈകാരികത കമ്പനിക്ക് പരിമിതിയായി തോന്നാം. കൂടുതല്‍ സംരക്ഷണം അനുനയത്തിന് വഴിമാറുന്നു. ബഹുരാഷ്ട്രകമ്പനികള്‍ ഭൂമിയെ ഉല്ലംഘിച്ചു മുന്നേറുമ്പോഴും, അവരുണ്ടാക്കുന്ന നഷ്ടബോധം എല്ലാവര്‍ക്കും ഒരേസമയം ഉണ്ടാകുമെന്നു തോന്നാനും വഴിയില്ല.

Comments

comments

Categories: FK Special, Slider