മിഷന്‍ ഇംപോസിബിള്‍ പുതിയ പതിപ്പിന്റെ ഷൂട്ട് അബുദാബിയിലും

മിഷന്‍ ഇംപോസിബിള്‍ പുതിയ പതിപ്പിന്റെ ഷൂട്ട് അബുദാബിയിലും

മിഷന്‍ ഇംപോസിബിള്‍-ഫാള്‍ ഔട്ടിന് അബുദാബി ഫിലിം കമ്മീഷന്റെ റിബേറ്റ്. ടോം ക്രൂസ് എത്തിയ ആവേശത്തില്‍ നഗരം

അബുദാബി: 2011ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോളില്‍ ബുര്‍ജ് ഖലീഫയുടെ മേല്‍ ടോം ക്രൂസ് കാട്ടിക്കൂട്ടിയ സാഹസങ്ങള്‍ വലിയ ഹിറ്റായിരുന്നു. യുഎഇയോട് അതുകൊണ്ടുതന്നെ പ്രത്യേക സ്‌നേഹമുണ്ട് ടോം ക്രൂസിന്. മിഷന്‍ ഇംപോസിബിള്‍ താരം വീണ്ടും യുഎഇയിലെത്തി, ഇത്തവണ അബുദാബിയില്‍. മിഷന്‍ ഇംപോസിബിളിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ ഷൂട്ടിംഗ് അബുദാബിയിലുമുണ്ട്.

മിഷന്‍ ഇംപോസിബിള്‍-ഫാള്‍ ഔട്ടിന് അബുദാബി ഫിലിം കമ്മീഷന്റെ റിബേറ്റ് ലഭിച്ചു. ഇത്തരത്തില്‍ അബുദാബിയില്‍ ഷൂട്ട് ചെയ്യുന്നത് അഞ്ചാമത്തെ പ്രധാന ഹോളിവുഡ് ചിത്രമാണിത്. ടോം ക്രൂസ് എത്തിയ ആവേശത്തിലായിരുന്നു നഗരം.

ക്രിസ്റ്റഫര്‍ മക്വയറാണ് മിഷന്‍ ഇംപോസിബിള്‍ പുതിയ പതിപ്പിന്റെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത്. റെബേക്ക ഫെര്‍ഗൂസണ്‍, വിംഗ് റേംസ്, സൈമണ്‍ പെഗ്ഗ്, മിഷേല്‍ മൊനഗാന്‍, അലെക് ബാള്‍ഡ് വിന്‍, സീന്‍ ഹാരിസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ടോം ക്രൂസിന്റെ സിനിമാ കരിയറിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ടോപ് ഗണ്ണിന്റെയും അടുത്ത ഭാഗം യുഎഇയില്‍ ആയിരിക്കും ഷൂട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുണ്ട്

യുഎഇയിലെ ടോപ് മീഡിയ എക്‌സിക്യൂട്ടിവ് എന്ന് പേരു നേടിയ അഹമ്മദ് അല്‍ ഷേഖ് ആണ് താന്‍ ടോം ക്രൂസിന് ആഥിത്യമരുളിയ ഫോട്ടോ മാര്‍ച്ച് ആദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുഎഇയെ എങ്ങനെ ഒരു ആഗോള സിനിമാ ഷൂട്ടിംഗ് ഹബ്ബാക്കി മാറ്റാം എന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയാതായാണ് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതിന് തൊട്ടുപിന്നാലെയാണ് മിഷന്‍ ഇംപോസിബിളിന്റെ ആറാം ഭാഗം അബുദാബിയില്‍ ഷൂട്ട് ചെയ്യുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്.

ടോം ക്രൂസിന്റെ സിനിമാ കരിയറിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ടോപ് ഗണ്ണിന്റെയും അടുത്ത ഭാഗം യുഎഇയില്‍ ആയിരിക്കും ഷൂട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുണ്ട്. 2019ല്‍ ടോപ് ഗണ്‍ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാര്‍ ട്രെക്ക്, ഫാസ്റ്റ് & ഫ്യൂരിയസ്, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ചിത്രങ്ങളെല്ലാം യുഎഇയിലായിരുന്നു ഷൂട്ട് ചെയ്തത്. എല്ലാം ഒന്നിനൊന്ന് മെച്ചവുമായിരുന്നു. അതുകൊണ്ടുതന്നെ ടോപ് ഗണിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടും യുഎഇയില്‍ ആകുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia

Related Articles