വരുന്നൂ.. വേഗത്തില്‍ മുറിവുണക്കാനാവുന്ന പശ

വരുന്നൂ.. വേഗത്തില്‍ മുറിവുണക്കാനാവുന്ന പശ

 

മുറിവുണക്കാന്‍ ഇനി പുതിയ മാര്‍ഗ്ഗം. തൊലിപ്പുറത്ത് പുരട്ടുന്ന പ്രത്യേകതരം പശയാണ് മുറിവുണക്കാനായി കണ്ടെത്തിയിരിക്കുന്നത്. സ്റ്റിച്ചിട്ട മുറിവാണെങ്കിലും പശ പുറമേ പുരട്ടുന്നതോടെ വാട്ടര്‍ പ്രൂഫ് പോല മുറിവിനെ സംരക്ഷിക്കും.

അഞ്ച് സെന്റീമീറ്ററില്‍ താഴെ നീളമുള്ള ചെറിയ മുറിവിനാണ് സാധാരണയായി ഈ പശ വെയ്ക്കാവുന്നത്. മുഖത്തോ തലയിലോ കൈകാലുകളിലോ ഇത് ഉപയോഗിക്കാം. മുട്ടിലോ കൈകളിലോ സന്ധികളിലോ ഉപയോഗിക്കാന്‍ കഴിയില്ല. ദ്രാവകരൂപത്തിലുള്ള ഇത് മുറിവിന്റെ അരികില്‍ പുരട്ടാം. പുരട്ടിയ ശേഷം അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ഇവ ഇളകി പോകാതെ മുറിവിനെ സംരക്ഷിക്കുകയും അതിനുള്ളില്‍ മുറിവ് ഒട്ടിപ്പിടിക്കയും ചെയ്യും. വലിയ മുറിവുകളാണെങ്കില്‍ പോലും ആറ് മാസത്തിനുള്ളില്‍ അവശേഷിക്കുന്ന പാടുകളും നിശ്ശേഷം മാറും. പശ പുരട്ടിയതിനു ശേഷം 24 മണിക്കര്‍ നേരത്തേക്ക് സ്പര്‍ശിക്കാന്‍ പാടില്ല. 5 ദിവസത്തേക്ക് മുറിവ് ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കണമെന്നതാണ് സൂക്ഷിക്കേണ്ട കാര്യങ്ങള്‍.

 

 

Comments

comments

Categories: Health