ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ 67-ാം സ്ഥാനത്തേക്കുയര്‍ന്നു; ഊക്‌ല

ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ 67-ാം സ്ഥാനത്തേക്കുയര്‍ന്നു; ഊക്‌ല

ന്യൂഡെല്‍ഹി: ഫെബ്രുവരിയിലെ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ആഗോളതലത്തില്‍ ഇന്ത്യ 67-ാം സ്ഥാനത്ത്. മൊബീല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ 109-ാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിംഗ് സര്‍വീസായ ഊക്‌ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ് വേഗതയില്‍ ഇന്ത്യയുടെ ശരാശരി വേഗത 2017 നവംബറിലെ 18.82 എംബിപിഎസില്‍ നിന്നും ഫെബ്രുവരിയില്‍ 20.72 എംബിപിഎസ് ആയി ഉയര്‍ന്നു. കഴിഞ്ഞ പാദം മുതല്‍ ഗണ്യമായ മെച്ചപ്പെടലാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 76-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
അതേസമയം മൊബീല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 109-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറിലെ 8.80 എംബിപിഎസ് വേഗതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ശരാശരി ഡൗണ്‍ലോഡ് വേഗത 9.01 എംബിപിഎസ് ആയി ഉയര്‍ന്നിട്ടുണ്ട്.

മൊബീല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 62.07 എംബിപിഎസാണ് നോര്‍വെയുടെ ശരാശരി ഡൗണ്‍ലോഡ് വേഗത. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ 161.53 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയുമായി സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് വഴി ലോകത്തുള്ള ഇന്റര്‍നെറ്റ് സ്പീഡ് ഡാറ്റയെ പ്രതിമാസം ഊക്‌ല വിലയിരുത്തുന്നുണ്ട്. ആഗോളതലത്തില്‍ 7021 സെര്‍വറുകളാണ് കമ്പനിക്കുള്ളത്. ഇതില്‍ 439 സെര്‍വറുകള്‍ ഇന്ത്യയിലാണിള്ളത്.

Comments

comments

Related Articles