ദിലീപിന്റെ ആവശ്യം ക്രൂരമെന്ന് പ്രോസിക്യൂഷന്‍

ദിലീപിന്റെ ആവശ്യം ക്രൂരമെന്ന് പ്രോസിക്യൂഷന്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ രൂക്ഷമായി വാദിച്ച് പ്രോസിക്യൂഷന്‍. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം ആ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ദിലീപിന്റെ ആവശ്യത്തിനെതിരെ വാദം ഉയര്‍ത്തി. ഇതിന് പുറമെ നീലച്ചിത്രം പകര്‍ത്താനായിരുന്നു ശ്രമമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇരയുടെ പരാതിയിന്മേല്‍ കേസെടുക്കാവുന്ന കുറ്റമാണ് ഇത്.

ക്രിമനല്‍ ചട്ടമനുസരിച്ച് കേസ് സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെ ഏതാനും രേഖകള്‍ ദിലീപിന് നല്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് എന്തിനെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും, അത് ആരുടേതെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും, വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്ക് അവകാശപ്പെട്ട രേഖയാണിതെന്നും, വിചാരണവേളയില്‍ ഇതിന്‍മേല്‍ വാദങ്ങള്‍ ഉയരുമെന്നും അഭിഭാഷകന്‍ വാദം ഉയര്‍ത്തി. എന്നാല്‍ നടിയുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജിയെ പൊലീസ് എതിര്‍ക്കുന്നുണ്ട്.

 

Comments

comments

Categories: FK News
Tags: dileep