ചൈന കണ്ണു വെച്ചിരിക്കുന്ന അരുണാചല്‍ പ്രദേശിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാനൊരുങ്ങി ഇന്ത്യ; ടൂറിസത്തിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ട് കേന്ദ്രം

ചൈന കണ്ണു വെച്ചിരിക്കുന്ന അരുണാചല്‍ പ്രദേശിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാനൊരുങ്ങി ഇന്ത്യ; ടൂറിസത്തിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ട് കേന്ദ്രം

ന്യൂഡെല്‍ഹി : ചൈനയുമായി പതിറ്റാണ്ടുകളായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അരുണാചല്‍ പ്രദേശിലെ ഉള്‍പ്രദേശങ്ങളിലേക്ക് വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അരുണാചലടക്കം വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തില്‍ ടൂറിസത്തിന് വഹിക്കാവുന്ന നിര്‍ണായക പങ്ക് കണക്കിലെടുത്താണ് നടപടി. പ്രദേശ വാസികള്‍ക്ക് തൊഴിലും സംസ്ഥാനങ്ങള്‍ക്ക് അധിക വരുമാനവുമാണ് ലക്ഷ്യം.

പ്രത്യേക പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമേ നിലവില്‍ ഈ മേഖലകള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. 60 വര്‍ഷമായി തുടരുന്ന നിയന്ത്രിത മേഖലാ അനുമതി നയം (ആര്‍എപിപി) വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. അരുണാചലിനൊപ്പം സിക്കിം, മണിപ്പൂര്‍, മിസോറം, നാഗാലാന്റ്, ഹിമാചല്‍ പ്രദേശിന്റെയും ഉത്തരാഘണ്ടിന്റെയും രാജസ്ഥാന്റെയും ചില മേഖലകള്‍, ജമ്മു-കശ്മീര്‍ എന്നിവയാണ് പ്രത്യേക നിയമ പ്രകാരം ടൂറിസം നിരോധനം നിലനില്‍ക്കുന്ന സ്ഥലങ്ങള്‍.

മേഖല സന്ദര്‍ശിക്കാന്‍ ചൈനയും പാകിസ്ഥാനും ഒഴികെയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാവും അനുമതി ലഭിക്കുക. തിബറ്റന്‍ ബുദ്ധമതക്കാരുടെ അഭയാര്‍ഥി കേന്ദ്രമായ തവാങ്ങാവും ടൂറിസം പദ്ധതിയുടെ കേന്ദ്ര ബിന്ദു. അരുണാചലിലേക്ക് ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടി ചൈനയെ അലോസരപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: FK News, Politics, Slider