കര്‍ണാടക ജയിക്കും; 2019ല്‍ 50 ശതമാനത്തിലധികം വോട്ട് നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

കര്‍ണാടക ജയിക്കും; 2019ല്‍ 50 ശതമാനത്തിലധികം വോട്ട് നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

ന്യൂഡെല്‍ഹി : ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പോൡഗ് ശതമാനം കുറഞ്ഞതും അവസാന നിമിഷം എസ്പി-ബിഎസ്പി കൂട്ടുകെട്ടുണ്ടായതുമാണ് രണ്ടു സീറ്റുകളിലെ തോല്‍വിക്ക് കാരണം. ഇതിനെക്കുറിച്ച് വിലയിരുത്താനും മറുതന്ത്രം മെനയാനും നേതാക്കളുടെ സമിതി രൂപികരിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ടും ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകളും നേടി എന്‍ഡിഎ മുന്നണി അധികാരത്തിലെത്തുമെന്നും അമിത് ഷാ ഇന്ത്യാ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്‍ഡിഎ സഖ്യകക്ഷികള്‍ മുന്നണി വിടുന്ന പശ്ചാത്തലത്തിലാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി വിജയം കാണുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ‘സിദ്ധരാമയ്യയുടെ ഭരണരീതി വന്‍തോതില്‍ ഭരണവിരുദ്ധവികാരം ഉണ്ടാക്കിയിട്ടുണ്ട്. മോദി തരംഗം കൂടി ചേരുമ്പോള്‍ ബിജെപിക്ക് വിജയം ഉറപ്പാണ്’-അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരില്‍ വോട്ട് തേടാനുള്ള ആത്മവിശ്വാസമില്ലാത്തതിനാലാണ് ലിംഗായത്ത് സമുദായത്തിന്റെ സംവരണ വിഷയം പോലെ വിവാദ വിഷയങ്ങളുയര്‍ത്തി വിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അതേസമയം കര്‍ണാടകയില്‍ എത്ര സീറ്റുകള്‍ ജയിക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ ഷാ തയാറായില്ല.

 

Comments

comments

Categories: FK News, Politics, Slider