പ്രൊഫൈല്‍ സെക്യൂരിറ്റിക്ക് BFFഎന്ന് ടൈപ്പ് ചെയ്താല്‍ എന്ത് സംഭവിക്കും ?

പ്രൊഫൈല്‍ സെക്യൂരിറ്റിക്ക് BFFഎന്ന് ടൈപ്പ് ചെയ്താല്‍ എന്ത് സംഭവിക്കും ?

കാലിഫോര്‍ണിയ: ഏതാനും ദിവസങ്ങളായി ഫേസ്ബുക്കില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ നമ്മളുടെ പ്രൊഫൈല്‍ ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ bff എന്ന് കമന്റ് സെക്ഷനില്‍ ടൈപ് ചെയ്താല്‍ മതിയെന്നു സൂചിപ്പിച്ചു കൊണ്ടുള്ള വാര്‍ത്തയാണ് അഥവാ പോസ്റ്റ് ആണ് പ്രചരിക്കുന്നത്. bff എന്ന് കമന്റ് സെക്ഷനില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ആ അക്ഷരങ്ങള്‍ പച്ച നിറത്തിലാണ് തെളിഞ്ഞു വരുന്നതെങ്കില്‍ നമ്മളുടെ പ്രൊഫൈല്‍ സുരക്ഷിതമാണെന്നും അതല്ല, ആ ആക്ഷരങ്ങള്‍ ചുവപ്പ് നിറത്തിലാണ് തെളിഞ്ഞു വരുന്നതെങ്കില്‍ പ്രൊഫൈല്‍ ഹാക്ക് ചെയ്‌തെന്നുമാണെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം ഫേസ്ബുക്കിലെ യൂസര്‍മാരുടെ ഡാറ്റ ശേഖരിച്ച് അവ ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇപ്പോള്‍ bff എന്നു ടൈപ്പ് ചെയ്തു നോക്കണമെന്ന വാര്‍ത്തയും പ്രചരിക്കുന്നത്. പല ഫേസ്ബുക്ക് യൂസര്‍മാരും bff ടൈപ്പ് ചെയ്തു പരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ bff നമ്മളുടെ ഫേസ്ബുക്കിലെ പ്രൊഫൈലിന്റെ സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നതാണു യാഥാര്‍ഥ്യം. സത്യത്തില്‍ bff എന്നത് ഫേസ്ബുക്കിലെ ഒരു സവിശേഷതയാണ് അഥവാ built-in feature എന്നും പറയാം. ഇത് Text Delight Animations ആണ്. bff എന്നു ടൈപ്പ് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റാവുകയാണു ചെയ്യുന്നത്. അതു കൊണ്ടാണ് നമ്മള്‍ കമന്റ് സെക്ഷനില്‍ bff എന്നോ bffsഎന്നോ ടൈപ്പ് ചെയ്യുമ്പോള്‍ അവ പച്ച നിറത്തില്‍ തെളിഞ്ഞുവരുന്നത്. ഇങ്ങനെ അക്ഷരങ്ങള്‍ തെളിഞ്ഞു വരുന്നതിനു മുന്‍പ് താഴെനിന്നും മുകളിലേക്കു രണ്ട് കൈകള്‍ കൂട്ടിയടിച്ചു കൊണ്ട് ഉയര്‍ന്നുവരുന്നതും ശ്രദ്ധിച്ചാല്‍ കാണാനാകും. പക്ഷേ ഈ ഫീച്ചറിനെ കുറിച്ച് അറിയാത്തവര്‍ യളള എന്ന് എഴുതുകയും പിന്നീട് അത് പച്ച നിറത്തില്‍ തെളിഞ്ഞുവരുന്നതും കാണുമ്പോള്‍ അവരുടെ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

ഫേസ്ബുക്കില്‍ bff പോലെ വേറെയുമുണ്ട് Text Delight Animations. ഉദാഹരണമായി best wishes , you got this, radnessഎന്നൊക്കെ കമന്റ്‌സ് വിഭാഗത്തില്‍ ടൈപ്പ് ചെയ്തു നോക്കു. അനുഭവിച്ച് അറിയാം ആനിമേഷനുകളുടെ വ്യത്യസ്തതകള്‍.

Comments

comments

Categories: FK Special, Slider