സിനിമാ സ്റ്റൈല്‍ വാഹനപരിശോധനയ്ക്കിടെ പൊലിസ് ഉണ്ടാക്കിയ അപകടത്തില്‍ മരണം രണ്ടായി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സിനിമാ സ്റ്റൈല്‍ വാഹനപരിശോധനയ്ക്കിടെ പൊലിസ് ഉണ്ടാക്കിയ അപകടത്തില്‍ മരണം രണ്ടായി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: പൊലിസിന്റെ സിനിമാ സ്റ്റൈല്‍ വാഹനപരിശോധന മൂലമുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. സംഭവത്തില്‍ പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു(24) നേരത്തെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന കഞ്ഞിക്കുഴി കൂത്തക്കര വീട്ടില്‍ ഷേബുവിന്റെ ഭാര്യ സുമി (35) ഇന്ന് പുലര്‍ച്ചയോടെ മരണപ്പെട്ടു.

സംഭവത്തില്‍ കഞ്ഞിക്കുഴി എസ്‌ഐ എസ് സോമനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടു. കഴിഞ്ഞ 11ന് ബന്ധുവിന്റെ കുട്ടിയെ കണ്ട് ഷേബുവും കുടുംബവും മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചേര്‍ത്തല എസ്എന്‍ കോളേജിന് മുന്നില്‍ വാഹന പരിശോധന നടത്തവേ നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് ജീപ്പ് കുറുകെയിട്ട് നിര്‍ത്താന്‍ ശ്രമിക്കവേയായിരുന്നു ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് ജീപ്പില്‍ ബൈക്ക് ഇടിച്ചാണ് ബിച്ചു മരണപ്പെട്ടത്. ജീപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഷേബുവിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു. ചെത്ത് തൊഴിലാളിയായ ഷേബു നട്ടെല്ലും ഇടത് കയ്യും കാലും ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മക്കളായ ഹര്‍ഷയ്ക്കും ശ്രീലക്ഷ്മിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Comments

comments

Categories: FK News
Tags: si suspended