സല്‍മാന്‍ ഖാന്‍ ആപ്പി ഫിസ്  ബ്രാന്‍ഡ് അംബാസഡര്‍

സല്‍മാന്‍ ഖാന്‍ ആപ്പി ഫിസ്  ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: പാര്‍ലെ ആഗ്രോയ്ക്ക് കീഴിലുള്ള പാനീയ ബ്രാന്‍ഡായ ആപ്പി ഫിസിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഫീല്‍ ദ ഫിസ് എന്ന പേരില്‍ കമ്പനി നടത്തുന്ന കാംപെയ്‌നില്‍ സല്‍മാന്‍ ഖാനും പങ്കെടുക്കും. ശീതള പാനീയങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ള വേനല്‍ക്കാലം മുന്നില്‍ കണ്ട് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഇറങ്ങിചെല്ലാനുള്ള പ്രചാര പദ്ധതികളുടെ ഭാഗമായിട്ടാണ് സല്‍മാന്‍ ഖാനെ ആപ്പി ഫിസിന്റെ മുഖമാക്കുന്നത്.

പ്രശസ്ത ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസ് 11ാം സീസണുമായുള്ള ആപ്പി ഫിസിന്റെ സഹകരണം വിജയകരമായിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായ ഈ പരിപാടിയുമായുള്ള സഹകരണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് അദ്ദേഹം ബ്രാന്‍ഡ് അംബാസഡറായി എത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡില്‍ ആപ്പി ഫിസിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ പെറ്റ് ബോട്ടില്‍ സല്‍മാന്‍ അവതരിപ്പിച്ചിരുന്നു. ആപ്പി ഫിസ് ഉപഭോക്താക്കള്‍ക്ക് സല്‍മാന്‍ ഖാനെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കുന്ന ഒരു പദ്ധതിയായിരുന്നു അത്.

ആപ്പി ഫിസ് പോലൊരു ബ്രാന്‍ഡുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ തനിക്കുള്ള സന്തോഷം സല്‍മാന്‍ ഖാന്‍ പങ്കുവെച്ചു. ആപ്പി ഫിസിന്റെ ആവേശകരമായ പുതിയ കാംപെയ്‌നില്‍ താന്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 2005ല്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ ഫ്രൂട്ട് + ഫിസ് കാറ്റഗറിയിലെ മാര്‍ക്കറ്റ് ലീഡറാണ് ആപ്പി ഫിസ്. 650 കോടി രൂപ വിറ്റുവരവുള്ള ബ്രാന്‍ഡാണിത്. പാര്‍ലെയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡുകളിലേക്ക് അംബാസഡര്‍മാരായി എത്തുന്ന എ ലിസ്റ്റഡ് താരങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ആളാണ് സല്‍മാന്‍. പാര്‍ലെ ഫ്രൂട്ടിയുടെയും മറ്റ് വേരിയെന്റുകളുടെയും ബ്രാന്‍ഡ് അംബാസഡര്‍ ആലിയാ ഭട്ടാണ്. അല്ലു അര്‍ജുനാണ് ഭക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍.

Comments

comments

Categories: Business & Economy