കണ്ണൂരെ ശോഭായാത്രാ മത്സരം ബംഗാളിലും; രാമനവമി യാത്രയുമായിറങ്ങിയ ബിജെപിക്ക് തൃണമൂലിന്റെ ബദല്‍റാലി

കണ്ണൂരെ ശോഭായാത്രാ മത്സരം ബംഗാളിലും; രാമനവമി യാത്രയുമായിറങ്ങിയ ബിജെപിക്ക് തൃണമൂലിന്റെ ബദല്‍റാലി

കൊല്‍ക്കത്ത : ത്രിപുരക്ക് ശേഷം ബംഗാള്‍ പിടിക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ബിജെപി സംസ്ഥാനത്തെ ‘ഹിന്ദു’ക്കളെ ഐക്യപ്പെടുത്താന്‍ വ്യാപകമായി രാമനവമി ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. കാവിക്കൊടികളുമേന്ത്രി സംസ്ഥാനത്തുടനീളം ബിജെപി നടത്തിയ റാലികളെ പ്രതിരോധിക്കാന്‍ ആദ്യമായി ബദല്‍ രാമനവമി റാലികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് തൃണമൂലിന്റെ ഭീഷണിയെ വകവെക്കാതെ തങ്ങളുടെ റാലിയില്‍ പങ്കെടുത്തതെന്ന് ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു. സംസ്ഥാനത്തെ ഹിന്ദു വിരുദ്ധ സര്‍ക്കാരിനെതിരെ ഹിന്ദുക്കളെ ഒരുമിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് റാലിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

ഘോഷും മുകുള്‍ റോയിയുമടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ റാലികള്‍ നയിച്ചു. സംസ്ഥാന മ ന്ത്രിമാരെ തന്നെ റാലികള്‍ നയിക്കാന്‍ നിയോഗിച്ചാണ് തൃണമൂല്‍ പ്രതിരോധം തീര്‍ത്തത്. ആദ്യം ബിജെപി റാലികള്‍ തടയാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി ആയുധങ്ങളും കൊടികളും ഏന്തിക്കൊണ്ടുള് പതിവ് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധതയാണ് മമതയുടെ ഉത്തരവെന്ന് ചൂുണ്ടിക്കാട്ടി ബിജെപി പ്രചാരണം ആരംഭിച്ചതോടെ വ്യാപകമായി രാമനവമി റാലികള്‍ സംഘടിപ്പിക്കാന്‍ തൃണമൂല്‍ രംഗത്തിറങ്ുകയായിരുന്നു.

കേരളത്തില്‍ കണ്ണൂരില്‍ സംഘപരിവാര് നടത്തുന്ന ജന്മാഷ്ടമി ശോഭായാത്രകളെ നേരിടാന്‍ സിപിഎമ്മും സമാന്തരമായി ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.

 

Comments

comments

Categories: FK News, Politics, Top Stories