ഫ്‌ളെക്‌സി സംവിധാനം മൂലം യാത്രക്കാരുപേക്ഷിച്ച ശതാബ്ദി ട്രെയിനുകളില്‍ നിരക്ക് കുറച്ച് ആളെപ്പിടിക്കാന്‍ റെയില്‍വേയുടെ ശ്രമം; ബസ് ടിക്കറ്റ് നിരക്കിലേക്ക് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് താഴ്ത്താന്‍ ആലോചന

ഫ്‌ളെക്‌സി സംവിധാനം മൂലം യാത്രക്കാരുപേക്ഷിച്ച ശതാബ്ദി ട്രെയിനുകളില്‍ നിരക്ക് കുറച്ച് ആളെപ്പിടിക്കാന്‍ റെയില്‍വേയുടെ ശ്രമം; ബസ് ടിക്കറ്റ് നിരക്കിലേക്ക് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് താഴ്ത്താന്‍ ആലോചന

യാത്രക്കാര്‍ കുറഞ്ഞ ശതാബ്ദി ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ച് ആകര്‍ഷകമാക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അനാകര്‍ഷകമായ നിരക്കും മറ്റും മൂലം യാത്രക്കാര്‍ ഉപേക്ഷിച്ച 25 ട്രെയിനുകള്‍ ഇതിനായി റെയില്‍വേ കണ്ടെത്തി. മറ്റു പല ട്രെയിനുകളിലും നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്താണ് ശതാബ്ദി ട്രെയിനുകളിലേക്കും പരീക്ഷണാര്‍ഥം ഇത് നടപ്പാക്കാന്‍ തീരുമാനമായിരിക്കുന്നത്. ന്യൂഡെല്‍ഹി-അജ്‌മേര്‍, ചെന്നൈ-മൈസൂരു റൂട്ടുകളിലാണ് കഴിഞ്ഞ വര്‍ഷം നിരക്കുകള്‍ കുറച്ച് റെയില്‍വേ പരീക്ഷണം നടത്തി നോക്കിയത്. ജയ്പൂരിനും അജ്‌മേറിനും ഇടക്കും ബംഗലൂരുവിനും മൈസൂരുവിനും ഇടക്കും സഞ്ചരിക്കാനുള്ള ടിക്കറ്റ് നിരക്ക് 17 ശതമാനം കുറച്ചതോടെ ടിക്കറ്റ് വില്‍പന 63 ശതമാനം കണ്ട് ഉയര്‍ന്നു.

രാജധാനി അടക്കം പ്രീമിയം ട്രെയിനുകളില്‍ നടപ്പാക്കിയ ഫ്‌ളെക്‌സി സംവിധാനമാണ് യാത്രയെ അനാകര്‍ഷകമാക്കിയിരുന്നത്. ടിക്കറ്റുകള്‍ വിറ്റഴിയുന്തോറും മിച്ചമുളള ടിക്കറ്റുകളുടെ നിരക്ക് വര്‍ധിക്കുന്ന സര്‍ജ് പ്രൈസിംഗ് സംവിധാനം മൂലം പലപ്പോഴും വിമാന ടിക്കറ്റുകളേക്കാള്‍ ഉയര്‍ന്ന നിരക്കുകളാണ് ഈ ട്രെയിനുകളിലെ ടിക്കറ്റുകള്‍ക്ക് ഈടാക്കപ്പെട്ടിരുന്നത്. പുതിയ നീക്കത്തിലൂടെ ബസ് ചാര്‍ജിന് തുല്യമായി ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് കൊണ്ടു വരാനാണ് റെയില്‍വേയുടെ ശ്രമം.

Comments

comments

Categories: FK News, Politics, Slider