എന്‍സിസിയെക്കുറിച്ച് പോലും അറിവില്ലാത്തയാളാണോ പ്രധാനമന്ത്രിയാവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്? രാഹുല്‍ ഗാന്ധിയുടെ എന്‍സിസി പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാവുന്നു

എന്‍സിസിയെക്കുറിച്ച് പോലും അറിവില്ലാത്തയാളാണോ പ്രധാനമന്ത്രിയാവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്? രാഹുല്‍ ഗാന്ധിയുടെ എന്‍സിസി പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാവുന്നു

ബംഗലൂരു : എന്‍സിസി എന്താണെന്ന് അറിയില്ലെന്ന് പ്രതികരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരിഹാസവും. മൈസൂരിലെ മഹാറാണി ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് വനിതാ കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് എന്‍സിസിയെക്കുറിച്ചും ‘മറ്റ് സാധന’ങ്ങളെ കുറിച്ചും തനിക്കൊന്നുമറിയില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നത്. പക്ഷേ നല്ല വിദ്യാഭ്യാസവും അവസരങ്ങളും ഒരുക്കിത്തരാന്‍ തനിക്കാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിക്ക് എന്‍സിസിയെ കുറിച്ച് ഒന്നും അറിയില്ല എന്നത് അത്ഭുതപ്പെടുത്തിയെന്ന് എന്‍സിസി കേഡറ്റായ സഞ്ജന സിംഗ് പറഞ്ഞു. ‘അദ്ദേഹം പറഞ്ഞതു പോലെ എല്‍സിസി ‘മറ്റ് സാധനം’ അല്ല. സൈന്യത്തിന്റെ രണ്ടാം നിരയാണ് ഈ പ്രസ്ഥാനം. രാഹുല്‍ ഗാന്ധി ഇത് പഠിക്കുമെന്ന് കരുതുന്നു. ഒരു നേതാവിനെ സംബന്ധിച്ച് ഇത്തരം അറിവുകള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്’- സഞ്ജന പറഞ്ഞു. എന്‍സിസി എന്താണെന്ന ബോധ്യമില്ലാത്തവര്‍ ഇന്ത്യയില്‍ തീരെ കുറവായിരിക്കുമെന്ന് കേഡറ്റ് മൗലിക് കുമാര്‍ പ്രതികരിച്ചു. ’15 ലക്ഷം അംഗങ്ങളുണ്ട് എന്‍സിസിയില്‍. സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് രാജ്യത്തെ അഭിമാനം കൊള്ളിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ വേണം. രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ മനസിലാക്കിയാല്‍ നന്നായിരുന്നു’-കേഡറ്റ് ഹാര്‍ദിക് ദഹിയ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനുള്ള അവസരം കേന്ദ്ര മന്ത്രിമാരും പാഴാക്കിയില്ല. രാഷ്ട്രീയ നേതാക്കളഅ#ക്ക് മുഴുവന്‍ അപമാനമുണ്ടാക്കുന്ന നടപടിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഉണ്ടായതെന്ന് കേന്ദ്ര ാഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. തന്നെയും പ്രധാനമന്ത്രിയെയും പോലെ ആയിരക്കണക്കിന് ആളുകള്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ എന്‍സിസി കേഡറ്റുകളായിരുന്നെന്നും ‘മറ്റ് സാധനം’ എന്ന പരാമര്‍സം അപമാനകരമാണെന്നും കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഥോഡ് ട്വിറ്ററില്‍ പ്രതികരിച്ചു. ദേശസ്‌നേഹികളായ യുവാക്കളെ സൃഷ്ടിക്കുന്ന എന്‍സിസിയെ കുറിച്ച് ഒന്നുമറിയാത്ത രാഹുലിന് ആസാദി മുദ്രാവാക്യം വിളിക്കുന്ന ദേശവിരുദ്ധ ശക്തികളെ കുറിച്ച് എല്ലാമറിയാം എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ പറഞ്ഞു.

15 ലക്ഷം എന്‍സിസി കേഡറ്ുകളുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ആപഌക്കേഷന്‍ വഴി ചോര്‍ത്തിയെന്ന് കോണ്‍ഗ്ര്‌സ് തിരിച്ചടിച്ചു. 15 ലക്ഷം എന്‍സിസി കേഡറ്റുകളുടെ സുരക്ഷക്ക് പ്രധാന്യമില്ലയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു

 

Comments

comments

Categories: FK News, Politics, Top Stories