കാര്‍യാത്രികന്റെ മൂക്കിടിച്ച് തകര്‍ത്ത് ഗവര്‍ണര്‍ക്ക് വഴിയൊരുക്കി പൊലിസ്

കാര്‍യാത്രികന്റെ മൂക്കിടിച്ച് തകര്‍ത്ത് ഗവര്‍ണര്‍ക്ക് വഴിയൊരുക്കി പൊലിസ്

 

മലപ്പുറം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് വഴിയൊരുക്കുന്നതിനിടെ പൊലിസ് കാര്‍ യാത്രികന്റെ മൂക്ക് ഇടിച്ചുതകര്‍ത്തു. കോട്ടയ്ക്കല്‍ കൊളത്തൂപ്പറമ്പ് ശ്രുതിയില്‍ കെആര്‍ ജനാര്‍ദ്ദനാണ്(69) കോട്ടയ്ക്കല്‍ പോലീസിന്റെ മര്‍ദ്ദനമേറ്റത്. അകാരണമായി യാത്രക്കാരനെ മര്‍ദ്ദിച്ചതോടെ ആളുകള്‍ പൊലിസിനെതിരെ തിരിഞ്ഞു. ഇതോടെ പൊലിസ് ജീപ്പില്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊലിസ് വാഹനം ഹോണടിച്ച് വരുന്നത് കണ്ടപ്പോള്‍ ജനാര്‍ദ്ദനന്‍ കാര്‍ ഇടത്തോട്ട് ചേര്‍ത്ത് കൊടുത്തുവെന്നാണ് സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് ഒരു പോലീസുകാരന്‍ എന്താടാ നിനക്ക് വണ്ടി സൈഡാക്കാന്‍ അറിയില്ലേ എന്നു ചോദിച്ചുകൊണ്ട് മൂക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ജനാര്‍ദ്ദന്‍ പറയുന്നു. ഒരു പ്രകോപനവും കൂടാതെ ആക്രമിച്ച പോലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും, കേസുമായി മുന്നോട്ടു പോകുമെന്നും അദേഹം വ്യക്തമാക്കി. സംഭവത്തില്‍ നവമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്.

Comments

comments

Categories: FK News
Tags: police nose

Related Articles