നിരവ് മോദി കമ്പനിയുടെ പാപ്പരത്ത പ്രക്രിയയില്‍ പിഎന്‍ബിയും പങ്ക് ചേരും

നിരവ് മോദി കമ്പനിയുടെ പാപ്പരത്ത പ്രക്രിയയില്‍ പിഎന്‍ബിയും പങ്ക് ചേരും

കഴിഞ്ഞ മാസമാണ് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഫയര്‍സ്റ്റാര്‍ ഡയമണ്ട് പാപ്പര്‍ ഹര്‍ജി നല്‍കിയത

ന്യൂഡെല്‍ഹി: 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യവസായി നിരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനിയുടെ പാപ്പരത്ത നടപടിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും പങ്കു ചേരും. വായ്പാ വീണ്ടെടുക്കലിനായി സാധ്യമായ എല്ലാ വഴികളും ബാങ്ക് പരിശോധിച്ച് വരികയാണെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ബാങ്കിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതിനായി നിയമ വിദഗ്ധരെ നിയമിക്കാനുള്ള നടപടികള്‍ ബാങ്ക് നടത്തി വരികയാണ്. കഴിഞ്ഞ മാസമാണ് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഫയര്‍സ്റ്റാര്‍ ഡയമണ്ട് പാപ്പര്‍ ഹര്‍ജി നല്‍കിയത്. നഷ്ടപ്പെട്ട തുകയുടെ വീണ്ടെടുപ്പിനായി നിരവധി സാധ്യതകള്‍ ബാങ്ക് പരിശോധിക്കുന്നുണ്ട്.

പഞ്ചാബ് നാഷല്‍ ബാങ്കിന്റെ ജാമ്യരേഖ (എല്‍ഒയു) ഉപയോഗിച്ച് നിരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 12.968 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 2011 മുതലാണ് നിരവ് മോദിക്ക് പിഎന്‍ബിയുടെ മുംബൈ ബ്രാഞ്ച് എല്‍ഒയു നല്‍കിയിട്ടുള്ളത്. ഇതുപയോഗിച്ചാണ് ഇയാള്‍ വായ്പാത്തട്ടിപ്പ് നടത്തിയത്.

1590 ലധികം എല്‍ഒയുവാണ് നിരവ് മോദി, മെഹുല്‍ ചോക്‌സി, അവരുടെ പങ്കാളികള്‍ എന്നിവര്‍ക്കായി ബാങ്ക് നല്‍കിയത്. നിരവ് മോദി, ബന്ധുക്കള്‍, നിരവ് മോദി ഗ്രൂപ്പ് എന്നിവയ്ക്കായി 1213 എല്‍ഒയുകളും മെഹുല്‍ ചോക്‌സി, ബന്ധുക്കള്‍,ഗിതാഞ്ജലി ഗ്രൂപ്പ് എന്നിവയ്ക്കായി 377 എല്‍ഒയുകളുമാണ് ബാങ്ക് നല്‍കിയത്. തട്ടിപ്പിന്റെ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപാര മൂലധനം കണ്ടെത്തുന്നതിന് എല്‍ഒയു, ലെറ്റര്‍ ഓഫ് കംഫര്‍ട്ട് എന്നിവ നല്‍കുന്നതില്‍ നിന്ന് ബാങ്കുകളെ റിസര്‍വ് ബാങ്ക് ഓഫ് വിലക്കിയിട്ടുണ്ട്.

രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പെന്ന് വിശേഷിപ്പിക്കുന്ന ഈ സംഭവത്തെ കുറിച്ച് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്‌ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണ്.

Comments

comments

Categories: Business & Economy