എണ്ണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ജിഡിപി

എണ്ണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ജിഡിപി

2019ല്‍ ഒമാന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 3.6 ശതമാനമാകുമെന്ന് ബിഎംഐ റിസര്‍ച്ച് പ്രതീക്ഷ പ്രകടിപ്പിക്കുന്നു

മസ്‌ക്കറ്റ്: 2018, 2019 വര്‍ഷങ്ങളില്‍ ഒമാന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്ന് റിപ്പോര്‍ട്ട്. എണ്ണ, വാതക കയറ്റുമതിയിലെ വര്‍ധനയാണ് ഒമാന്റെ ജിഡിപിക്ക് ഉണര്‍വേകുന്നത്. ബിഎംഐ റിസര്‍ച്ചാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ ഒമാന്റെ റിയല്‍ ജിഡിപി നിരക്ക് 3.2 ശതമാനവും 2019ല്‍ 3.6 ശതമാനവുമായി മാറും. 2017ല്‍ ഇത് .6 ശതമാനമാണ് കണക്കാക്കപ്പെട്ടത്.

ബജറ്റ് കമ്മിയുണ്ടെങ്കിലും സര്‍ക്കാര്‍ ഈവര്‍ഷം ചെലവിടല്‍ 10.1 ശതമാനം കൂടുമെന്നാണ് ബിഎംഐ റിസര്‍ച്ച് പ്രവചിക്കുന്നത്. അടിസ്ഥാനസൗകര്യ മേഖലയില്‍ നിരവധി പദ്ധതികള്‍ പണിപ്പുരയിലുള്ളതിനാലാണിത്‌

2020ന് ശേഷം ഈ കുതിപ്പ് എണ്ണയുടെയും വാതകത്തിന്റെയും കാര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഒമാന്റെ ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ 2018ല്‍ 5.2 ശതമാനവും 2019ല്‍ 3.2 ശഥമാനവും വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബജറ്റ് കമ്മിയുണ്ടെങ്കിലും സര്‍ക്കാര്‍ ഈവര്‍ഷം ചെലവിടല്‍ 10.1 ശതമാനം കൂടുമെന്നാണ് ബിഎംഐ റിസര്‍ച്ച് പ്രവചിക്കുന്നത്. അടിസ്ഥാനസൗകര്യ മേഖലയില്‍ നിരവധി പദ്ധതികള്‍ പണിപ്പുരയിലുള്ളതിനാലാണിത്. എണ്ണ ഇതര മേഖലകളില്‍ നിന്ന് വരുമാനം കൂട്ടാനാണ് ഗള്‍ഫ് രാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. 2020ന് ശേഷം ഒമാന്റെ സമ്പദ് വ്യവസ്ഥയിലും എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്ന നിരീക്ഷണവുമുണ്ട്.

Comments

comments

Categories: Arabia