കെഎസ്ആര്‍ടിസി സോണ്‍ വിഭജനം ഉടന്‍ പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്

കെഎസ്ആര്‍ടിസി സോണ്‍ വിഭജനം ഉടന്‍ പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്

 

തിരുവനന്തപുരം: സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളാക്കി വിഭജിക്കുന്നത് ഉടന്‍ പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ബോര്‍ഡ്. തിടുക്കത്തില്‍ നടപടി കൈക്കൊള്ളുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് എംഡി ഹേമചന്ദ്രന്‍ പറഞ്ഞു.

സാവധാനത്തില്‍ മാത്രമേ സോണ്‍ വിഭജനം നടപ്പിലാക്കാവു എന്ന അഭിപ്രായമാണ് അധികം അംഗങ്ങളും കൈക്കൊണ്ടത്. സിഐടിയു അനുകൂല സംഘടനയായ സിഐടിയു എംപ്ലോയീസ് അസോസിയേഷന്‍ മേഖലാവല്‍ക്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രൂപരേഖ തയ്യാറാക്കാന്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിതി വഷളാക്കുമെന്ന് ഭൂരുഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: KSRTC

Related Articles