ദോക്‌ലാമില്‍ ചൈനയുടെ ഏത് ആവേശത്തെയും നേരിടാന്‍ പൂര്‍ണ സന്നദ്ധമെന്ന് ഇന്ത്യ; രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുമെന്ന് പ്രതിരോധനമന്ത്രി നിര്‍മല സീതാരാമന്‍

ദോക്‌ലാമില്‍ ചൈനയുടെ ഏത് ആവേശത്തെയും നേരിടാന്‍ പൂര്‍ണ സന്നദ്ധമെന്ന് ഇന്ത്യ; രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുമെന്ന് പ്രതിരോധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി : ചൈനയുടെ സൈന്യം അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് ഇന്ത്യയുടെയും ഭൂട്ടാന്റെയും സൈന്യം സംയുക്തമായി എതിര്‍ നടപടി ചെയ്ത് വീണ്ടെടുത്ത ദോക്‌ലാമില്‍ ഒരു അതിക്രമത്തെയും വെച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ചൈനയുടെ ഒരിഞ്ചു മണ്ണു പോലും വിട്ടു കൊടുക്കില്ലെന്ന ആജീവനാന്ത പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ പ്രസംഗത്തോടുള്ള പ്രതികരണമായാണ് ഇന്ത്യയുടെ നിലപാട് വിലയിരുത്തപ്പെടുന്നത്.

ദോക്‌ലാമില്‍ ഏത് അപ്രതീക്ഷിതമായ നടപടിളെയും നേരിടാന്‍ സൈന്യം ജാഗ്രതയോടെ സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ദോക്‌ലാമിന് സമീപം ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. സൈന്യത്തിന്റെ നവീകരണം നടന്നു വരികയാണ്. രാജ്യത്തിന്റെ അഖണ്ഡത നിശ്ചയമായും കാത്തു സൂക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദോക്‌ലാം മേഖലയില്‍ ഒരു വിധത്തിലുള്ള മാറ്റങ്ങളും ഇപ്പോള്‍ ഉണ്ടാവുന്നില്ലെന്ന് ബെയ്ജിംഗിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ പറഞ്ഞു. പ്രദേശത്ത് റോഡുണ്ടാക്കണമെങ്കില്‍ ചൈന അത് ഇന്ത്യയെ അറിയിക്കേണ്ടതുണ്ട്. തല്‍സ്ഥിതി തുടരണമെന്ന് അപ്പോള്‍ ഇന്ത്യന്‍ സൈന്യം അറിയിക്കുമെന്നും ബംബാവാലെ സൗത്ത് ചൈന മോംണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Comments

comments

Categories: FK News, Politics, Slider