ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലെ ഉപകരണങ്ങള്‍

ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലെ  ഉപകരണങ്ങള്‍

ഡിജിറ്റല്‍ പരസ്യങ്ങളെ മനസിലാക്കാന്‍ അല്‍ഗരിതം പഠനവിധേയമാക്കണം

അടുത്തിടെ ഫേസ്ബുക്കിന്റെ സോഫ്റ്റ്‌വെയറുകള്‍ ചോരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ബോസ്റ്റണിലെ നോര്‍ത്ത്ഈസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ അലന്‍ മിസ്‌ലോവ് ആല്‍ഗരിതങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്കിലൂടെ പരസ്യക്കാര്‍ക്കു ലഭിക്കുന്നതെങ്ങനെയെന്നു മനസിലാക്കുകയായിരുന്നു ശ്രമം. മുന്‍വിധിയോടെ വര്‍ഗീകരണം നടത്തുന്ന അതേ സോഫ്റ്റ്‌വെയറുകള്‍ ഓഡിറ്റ് ചെയ്യാന്‍ പുതിയ മാര്‍ഗങ്ങളും അദ്ദേഹം കണ്ടുപിടിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വെല്ലുവിളികള്‍ അഭിമുഖീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും നിന്നുള്ള വിവരചോരണം വ്യവസ്ഥകളുടെയും ഉപാധികളുടെയും ലംഘനമായിത്തീരുന്നു. കമ്പനികളുടെ വെബ്‌സൈറ്റുകളാകട്ടെ പൊതുവേ ഗവേഷകര്‍ക്ക് തങ്ങളുടെ കംപ്യൂട്ടറുകളിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാറുമില്ല. അതിലുപരി, മറ്റുള്ളവരുടെ ആല്‍ഗരിതങ്ങള്‍ പരിശോധിക്കുന്നതിന് സ്വന്തം ആല്‍ഗരിതങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്.

മിസ്‌ലോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വിവരശേഖരണത്തിനായി കോഡുകള്‍ രേഖപ്പെടുത്താന്‍ മാസങ്ങളോളം ചെലവഴിക്കുന്നു. കംപ്യൂട്ടര്‍സയന്‍സില്‍ വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ സമൂഹവികാസത്തിനുപയുക്തമാകുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പഠിക്കാന്‍ സാധിക്കൂ. വാണിജ്യത്തില്‍ മാത്രമല്ല, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, നീതിന്യായം തുടങ്ങിയ ജീവിതത്തിന്റെ ഇതരമേഖലകളിലും കംപ്യൂട്ടര്‍ പ്രോഗ്രാം പഠനത്തിനു സാധ്യതയുണ്ട്. എന്നാലിത് ഗവേഷണത്തിനും മാലോകര്‍ക്കും ദോഷകരമാണ്. വിവരചോരണത്തിന്റെ പേരില്‍ ഫേസ്ബുക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട ആരോപണങ്ങളെടുക്കാം. ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തരാന്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ഒരു പറ്റം ഗവേഷകരുമായി നടത്തുന്ന ഗവേഷണങ്ങള്‍ക്കാവുമെന്ന് മിസ്‌ലോവ് പറയുന്നു.

സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും നിന്നുള്ള വിവരചോരണം വ്യവസ്ഥകളുടെയും ഉപാധികളുടെയും ലംഘനമായിത്തീരുന്നു. കമ്പനികളുടെ വെബ്‌സൈറ്റുകളാകട്ടെ പൊതുവേ ഗവേഷകര്‍ക്ക് തങ്ങളുടെ കംപ്യൂട്ടറുകളിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാറുമില്ല. അതിലുപരി, മറ്റുള്ളവരുടെ ആല്‍ഗരിതങ്ങള്‍ പരിശോധിക്കുന്നതിന് സ്വന്തം ആല്‍ഗരിതങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്

ഇയാദ് റഹ്വാനാണ് എംഐടി സംഘത്തെ നയിക്കുന്നത്. ഹവാഡ് എംഐടിയിലെ മൃഗപെരുമാറ്റ ഗവേഷകനായിരുന്ന ബി എഫ് സ്‌കിന്നര്‍ രചിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരേട് എടുത്താണ് അദ്ദേഹം ഗവേഷണം നടത്തുന്നത്. പെരുമാറ്റ പരീക്ഷണങ്ങളെ ക്രമീകരിക്കുന്നതിനായി ബി എഫ് സ്‌കിന്നര്‍ ഒരു ഉപകരണം സ്‌കിന്നര്‍ കണ്ടുപിടിച്ചുണ്ടായിരുന്നു. സ്‌കിന്നര്‍ ബോക്‌സ് എന്നായിരുന്നു അതിന്റെ പേര്. ഭക്ഷണം, വെളിച്ചം, ശബ്ദം, വേദന എന്നീ പ്രചോദനനിവേശങ്ങള്‍ അദ്ദേഹം ഉപകരണങ്ങളില്‍ നിക്ഷേപിച്ച്, ഒന്നിനെ മറ്റൊന്നുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയും അതിന്റെ ഫലം എന്താകുമെന്ന് നിരീക്ഷിക്കുകയും ചെയ്തു. പൂര്‍ണമായ ഫലം ലഭിച്ചില്ലെങ്കിലും ഈ മേഖലയിലെ ഒരു വലിയ മുന്നേറ്റമായിരുന്നു സ്‌കിന്നര്‍ ബോക്‌സ്. സമാനമായ എന്തെങ്കിലും സോഫ്റ്റ്‌വെയറുകളുപയോഗിച്ച് ടേണിംഗ് ബോക്‌സ് എന്ന ഉപകരണത്തിലൂടെ ചെയ്യുകയായിരുന്നു റഹ്വാന്റെ ശ്രമം.

ടേണിംഗ് ബോക്‌സ് എന്നു പറയുന്നത് ഒരു സോഫ്റ്റ്‌വെയറാണ്. ഇതിലെ ആല്‍ഗരിതം വിവര നിവേശങ്ങളെ നിയന്ത്രിച്ച് അതിന്റെ ഫലം പരിശോധിക്കുന്നു. വിവിധ ചുറ്റുപാടുകളില്‍ അതെങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ആല്‍ഗരിതം പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും ടേണിംഗ് ബോക്‌സില്‍ ഇത് അപ്‌ലോഡ് ചെയ്യാനാകും. ക്രമീകൃത വിവരങ്ങളിലൂടെ ബോക്‌സിന്റെ സോഫ്റ്റ്‌വെയര്‍ ആല്‍ഗരിതം പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങും. ആല്‍ഗരിതത്തിന്റെ സമസ്തമുഖങ്ങളും തിരിച്ചറിയാനാകുന്നതോടെ അതിന്റെ ശാസ്ത്രീയ മൂല്യനിര്‍ണയം ഉറപ്പിക്കാനാകുന്നു. ആല്‍ഗരിതങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി രാഷ്ട്രീയ, സാമൂഹിക ശാസ്ത്രജ്ഞര്‍ ബോക്‌സ് ഉപയോഗിക്കണമെന്ന് കമ്പനികള്‍ ആഗ്രഹിക്കുമെന്നാണ് റഹ്വാന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷേ, ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ പുതിയ മേഖലയുടെ പ്രധാന ഘടകമായി ടേണിംഗ്‌ബോക്‌സ് മാറണമെന്നാണ് അദ്ദേഹം ആശിക്കുന്നത്. വിദഗ്ധയന്ത്രങ്ങളുടെ പെരുമാറ്റത്തില്‍ പ്രകടമായ കാര്യങ്ങളുടെ ശാസ്ത്രീയപഠനവും ആളുകളുടെ സ്വഭാവത്തിന്റെ സ്വാധീനവും ആയിരിക്കണം അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

നിര്‍മ്മിതബുദ്ധി സംബന്ധിച്ച് ഡോ. റഹ്വാന്‍ സമര്‍പ്പിച്ച ഗവേഷണപ്രബന്ധം, ഈ സംവിധാനത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. ടേണിംഗ്‌ബോക്‌സ് സോഫ്റ്റ്‌വെയറുകള്‍ വേനല്‍ക്കാലത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. അതിനുശേഷം വൈകാതെ തന്നെ ഓപ്പണ്‍സോഴ്‌സ് ലൈസന്‍സിനു കീഴില്‍ അത് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീടിതിനെ ലാഭേച്ഛയില്ലാത്ത കമ്പനിയായി എംഐടിയില്‍ നിന്നു പുറത്തുകൊണ്ടുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതൊരു മികച്ച, സമയാനുഗതമായ ആശയമാണ്. ആല്‍ഗരിതം ഉണ്ടാക്കുന്ന സ്വാധീനത്തേക്കാള്‍ വേഗത്തിലാണ് വികസിക്കുന്നത്. ഉദ്ദേശിക്കുന്നതു പോലെയാണ് ടേണിംഗ്‌ബോക്‌സുകളുടെ പ്രവര്‍ത്തനമെങ്കില്‍ പ്രവാഹത്തെ വഴിതിരിക്കാനും കഴിയും. നിലവിലുള്ള ഡിജിറ്റല്‍ പരസ്യ ആവാസവ്യവസ്ഥയില്‍ ആല്‍ഗരിതത്തിന്റെ പെരുമാറ്റം മനസിലാക്കാന്‍ ഇത് സഹായിക്കുന്നു. സോഫ്റ്റ്‌വെയറിന്റെ ഉപയോക്താക്കള്‍ അവരുടെ സ്‌കിന്നര്‍ബോക്‌സുകളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി നിരന്തരനിരീക്ഷണം നടത്തി ഓരോന്നിലും നല്‍കിയിരിക്കുന്ന പ്രതിഫലനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡിജിറ്റല്‍ലോബിയിംഗ് സ്ഥാപനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ നേടിയെടുക്കാന്‍ വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്നതാണ് ഫേസ്ബുക്കിന്റെ വിശ്വാസ്യതയിടിച്ച സംഭവവികാസങ്ങള്‍ക്കു കാരണം. ഫേസ്ബുക്ക് ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ പരസ്യങ്ങളിലൂടെ ജനങ്ങളെ സ്വാധീനിച്ച്, തെരഞ്ഞെടുപ്പില്‍ അട്ടിമറിശ്രമം നടത്തിയെന്നാണ് ആരോപണം. ഡിജിറ്റല്‍ പരസ്യ ആവാസവ്യവസ്ഥയുടെ ഭാഗമായ പരിശോധനയ്ക്കു വേണ്ടി ആല്‍ഗരിതം അപ്‌ലോഡ് ചെയ്യുന്നതിനു തുടക്കമിടുന്നത് മോശമായി തോന്നുന്നതിനു കാരണം കമ്പനികളുടെ വിരോധമാണെന്ന് റഹ്വാന്‍ മനസിലാക്കി. അതിനാല്‍ തുടക്കമിടാന്‍ മറ്റൊരിടത്തു നിന്ന് വിവാദപരവും വാണിജ്യപരമായി ലോലമായതുമായ സംവിധാനങ്ങളെക്കുറിച്ചു പഠിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിനായി ഓപ്പണ്‍ സോഴ്‌സ് ആല്‍ഗരിതങ്ങള്‍ സ്വാഭാവിക കംപ്യൂട്ടര്‍ ലാംഗ്വേജിലൂടെ തയാറാക്കി.

ഫേസ്ബുക്ക് ഗവേഷകരുമായി ഇത്തരമൊരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ് വഴി തുറന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനു മുമ്പ്, തങ്ങളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ സ്വാധീനം മനസിലാക്കാന്‍ ഗവേഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെപ്പറ്റി കമ്പനി പ്രസ്താവിച്ചിരുന്നു

ആല്‍ഗരിതങ്ങളുടെ പഠനമാണ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഐടി സ്ഥാപനങ്ങളുടെ ആത്യന്തിക ലക്ഷ്യമായി കരുതുന്നതെങ്കിലും ഫേസ്ബുക്കിന്റെ ന്യൂസ്ഫീഡോ ആമസോണിന്റെ ഉല്‍പ്പന്ന ശുപാര്‍ശകളോ ആണ് അവര്‍ പ്രിയങ്കരമായി കണക്കാക്കുന്നതെന്ന് റഹ്വാന്‍ പറയുന്നു. അതായത്, ആല്‍ഗരിതത്തിന്റെ പെരുമാറ്റം നിരീക്ഷിക്കുമ്പോള്‍, സാധാരണപോലെ പ്രവര്‍ത്തിക്കുന്നതിന് ഏറ്റവും അടുത്ത ഒരു അന്തരീക്ഷത്തില്‍ യഥാര്‍ത്ഥ ലോകത്തില്‍ അവരുടെ സ്വാധീനം അളക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഇത് അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും സ്വതന്ത്ര ഗവേഷകര്‍ക്കും അവരുടെ കംപ്യൂട്ടര്‍ സംവിധാനങ്ങളിലേക്കും വിവരങ്ങളിലേക്കും പ്രവേശനം സാധ്യമാക്കുന്നു. എന്നാല്‍ സമീപവര്‍ഷങ്ങളിലായി കാര്യങ്ങള്‍ എതിര്‍ദിശയിലാണ് ചലിക്കുന്നത്. ഫേസ്ബുക്ക് വിവരങ്ങള്‍ വ്യക്തിത്വപഠനത്തിനായി ആദ്യമായി ഉപയോഗിച്ച സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ഓഫ് ബിസിനസിലെ മൈക്കിള്‍ കോസിന്‍സ്‌കിയുടെ അഭിപ്രായത്തില്‍ അക്കാദമിക് ഗവേഷകര്‍ക്ക് പൊതുജനത്തിനു ലഭ്യമായ വിവരങ്ങള്‍ പോലും ചട്ടങ്ങളും നിയമങ്ങളും ലംഘിക്കാതെ ഥാര്‍ത്ഥത്തില്‍ കിട്ടുന്നില്ല. വാണിജ്യ രഹസ്യാത്മകതയ്ക്കായി മാത്രം സ്ഥാപനങ്ങള്‍ ഇതു തടയാന്‍ ആഗ്രഹിക്കുന്നില്ല. അക്കാദമിക് അന്വേഷണത്തില്‍ നിന്നുള്ള വ്യക്തിഗതവിവരങ്ങളുടെ ചോര്‍ച്ച ബിസിനസ് പങ്കാളിയിലുള്ള വിശ്വാസ്യത തകര്‍ക്കും.

അതിനാല്‍, പ്രത്യേക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള ഗവേഷണം സംഘടനയ്ക്കകത്തു തന്നെ ഒതുക്കി നിര്‍ത്തേണ്ടി വരുന്നു. ആ വിവരങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കാന്‍, ഒരു ലൈബ്രറിയിലെ സദൃശ പുസ്തകങ്ങള്‍ അടുക്കിയതു പോലെ ആല്‍ഗരിതം വിന്യസിക്കേണ്ടി വരുന്നു. സ്ഥാപനങ്ങളും ഗവേഷകരും ഒരു ഇടുങ്ങിയ വഴിയില്‍ നില്‍ക്കുന്നതു പോലെ. ഫേസ്ബുക്ക് ഗവേഷകരുമായി ഇത്തരമൊരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ് വഴി തുറന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനു മുമ്പ്, തങ്ങളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ സ്വാധീനം മനസിലാക്കാന്‍ ഗവേഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെപ്പറ്റി കമ്പനി പ്രസ്താവിച്ചിരുന്നു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മൂന്നാം കക്ഷിയില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന മുന്നറിയിപ്പും കമ്പനി നടത്തിയിരുന്നു. രണ്ട് ലക്ഷ്യങ്ങളും കൈവരിക്കുന്നതിനായി കമ്പനി സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് എന്നും ഫേസ്ബുക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക റിപ്പോര്‍ട്ട് വന്നതിനു ശേഷം കമ്പനി പ്രസ്താവനകളൊന്നും നടത്തിയില്ല.

വികസനത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് ടേണിംഗ് ബോക്‌സിന്റെ പ്രാധാന്യം. പക്ഷേ ഇതുപോലുള്ള സംവിധാനങ്ങളുടെ ലക്ഷ്യം ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഓജസ് വര്‍ധിപ്പിക്കുകയെന്നതാണ്. ഇതു സംബന്ധിച്ച സ്വതന്ത്ര ചര്‍ച്ചകളില്‍ അനുകൂലമായ തെളിവുകളും ഘടകങ്ങളും നല്‍കുക. ഇതു കൂടാതെ ടെക് കമ്പനികള്‍ വെക്കുന്ന സ്‌കിന്നര്‍ ബോക്‌സുകളില്‍ നിന്ന് ആളുകള്‍ക്ക് പുറത്തു കടക്കുക സാധ്യമല്ല.

Comments

comments

Categories: FK Special, Slider