കീഴാറ്റൂര്‍ സമരത്തില്‍ കോണ്‍ഗ്രസിന് ഭിന്നസ്വരം

കീഴാറ്റൂര്‍ സമരത്തില്‍ കോണ്‍ഗ്രസിന് ഭിന്നസ്വരം

 

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ വ്യത്യസ്ത നിലപാടുകളുമായി കോണ്‍ഗ്രസ് നേതൃത്വം. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, കെ സുധാകരന്‍, ബെന്നി ബെഹനാന്‍, ഷാനി മോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണയുമായി കീഴാറ്റൂരില്‍ എത്തിയിടുണ്ട്. സമരത്തെ സര്‍ക്കാരിനെതിരെയുള്ള പ്രധാന ആയുധമാക്കിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് നടന്ന മാര്‍ച്ചിനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സുധീരന്‍ നല്ലരീതിയില്‍ തന്നെ ഇടപെടലുകള്‍ നടത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്ഥാവനകളിലെല്ലാം ഇക്കാര്യങ്ങള്‍ കൊള്ളിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയതും.

കോണ്‍ഗ്രസിലെ ഒരു വിഭാഗം വയല്‍ക്കിളികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം പരോക്ഷമായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് തുറന്നുപറയുന്നത്. കെപിസിസി പ്രസിഡന്റ് കെ മുരളീധരനാണ് ഇക്കാര്യത്തില്‍ ശക്തമായ മറുപടിയുമായെത്തിയത്. പ്രാദേശിക വിഷയത്തെ പുറത്തു നിന്നുള്ളവര്‍ ഏറ്റെടുത്ത് വഷളാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏത് വികസനത്തിനും തടസം നില്‍ക്കുകയാണെന്നും ഏത് സര്‍ക്കാര്‍ വന്നാലും ഇവരുടെ നിലപാടില്‍ മാറ്റമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ ആദ്യമേ രംഗത്ത് വന്നിരുന്നു. വയല്‍ക്കിളി സമരത്തിന് പ്രത്യേക അജണ്ടയുണ്ടെന്നും വികസനത്തെ തടയുന്നത് അനുവദിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Comments

comments

Categories: FK News