താങ്ങുവില കണക്കാക്കുമ്പോള്‍ എല്ലാ ചെലവുകളും പരിഗണിക്കും: പ്രധാനമന്ത്രി

താങ്ങുവില കണക്കാക്കുമ്പോള്‍ എല്ലാ ചെലവുകളും പരിഗണിക്കും: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങെങ്കിലും കുറഞ്ഞ താങ്ങുവില (എംഎസ്പി) ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൃഷിക്കായി വരുന്ന എല്ലാ ചെലവുകളും പരിഗണിച്ചായിരിക്കും നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കുറഞ്ഞ താങ്ങുവില കണക്കാക്കുമ്പോള്‍ തൊഴില്‍ ചെലവ്, മൃഗങ്ങള്‍- യന്ത്രങ്ങള്‍ എന്നിവയ്ക്കായുള്ള ചെലവുകള്‍, രാസവളങ്ങള്‍, ജലസേചനം, ഭൂമി, തൊഴില്‍ മൂലധനത്തിന്റെ പലിശ, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, കര്‍ഷകന്റെയും കുടുംബത്തിന്റെയും അധ്വാന ചെലവ് എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്‍പുട്ട് ചെലവില്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് മതിയായ വരുമാനം ഉറപ്പാക്കാന്‍ കാര്‍ഷിക വിപണന പരിഷ്‌കാരങ്ങള്‍ വലിയ രീതിയില്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമീണ വിപണികളെ മൊത്തവ്യാപാര വിപണിയുമായും ആഗോള വിപണിയുമായുമ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തെ 22000 ഗ്രാമീണ വിപണികളെ വികസിപ്പിച്ച് അവയുടെ പ്രവര്‍ത്തനം എപിഎംസി (അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) യുമായി ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് അധിക ദൂരം പോകാതെ രാജ്യത്തെ ഏതു വിപണിയുമായും ബന്ധപ്പെടാനുള്ള സംവിധാനം കര്‍ഷകര്‍ക്ക് ഇതുവഴി ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories