ആധാര്‍ ചോര്‍ച്ച നിലയ്ക്കുന്നില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

ആധാര്‍ ചോര്‍ച്ച നിലയ്ക്കുന്നില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

 

ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ ആണയിടുന്നതിനിടയില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ആധാറിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നതായും ഇതു തടയുന്നതിന് നടപടിയുണ്ടായിട്ടില്ലെന്നുമാണ് വിദേശ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് ആയ സീഡിനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതിയുള്ള ഒരു സ്ഥാപനത്തിന്റെ പിഴവ് മൂലം ആധാര്‍ നമ്പര്‍, 12 അക്ക ഐഡി നമ്പര്‍ എന്നിവ ചോര്‍ത്തപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് 100 കോടിയിലധികം ആധാര്‍ ഉടമകളാണ് ഉള്ളത്. അതിനാല്‍ തന്നെ ആധാറില്‍ നിന്നുണ്ടാകുന്ന വീഴ്ച അതീവ ഗുരുതരമാണ്. ഇതുസംബന്ധിച്ച് സുരക്ഷാ വീഴ്ചകള്‍ നേരത്തേ മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അതേസമയം ആധാര്‍ നമ്പര്‍ ലഭിച്ചതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ഒരു ഉപകാരവും ഇല്ലെന്നും മറ്റ് വിവര ശേഖരണങ്ങള്‍ സുരക്ഷാ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും യുഐഡിഎഐ വിശദീകരിച്ചു.

Comments

comments

Categories: FK News
Tags: adhar leak