‘സമോസ വാരാഘോഷ’ത്തിന് തയാറെടുത്ത് ഇംഗ്ലണ്ട്; സമോസയുണ്ടാക്കി വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ 6 കൗണ്ടികള്‍

‘സമോസ വാരാഘോഷ’ത്തിന് തയാറെടുത്ത് ഇംഗ്ലണ്ട്; സമോസയുണ്ടാക്കി വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ 6 കൗണ്ടികള്‍

ലണ്ടന്‍ : ഇന്ത്യന്‍ ലഘുഭക്ഷണമായ സമോസ ലോകമെങ്ങും ഭക്ഷണപ്രിയര്‍ക്ക് പഥ്യമാണെന്നതിന് ഒരു തെളിവ് കൂടി. ലഘുഭക്ഷണമുണ്ടാക്കി വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ തീരുമാനിച്ച ഇംഗഌണ്ടിലെ 6 പ്രവിശ്യകള്‍ അതിന് തെരഞ്ഞെടുത്ത ഭക്ഷണവിഭവം ഇന്ത്യയുടെ സ്വന്തം സമോസയാണ്. ഏപ്രില്‍ 9 മുതല്‍ 13 വരെ ഒരാഴ്ചക്കാലത്തോളം നീണ്ടു നില്‍ക്കുന്ന സമോസ ഉത്സവത്തിനിടെ വ്യത്യസ്ത തരത്തിലുള്ള സമോസകള്‍ ഉണ്ടാക്കി വിറ്റ് സംഘടനകള്‍ ഫണ്ട് കണ്ടെത്തും. സമോസ തിന്നല്‍ മത്സരങ്ങളും ഏറ്റവും മികച്ച കടയ്ക്കും ഏറ്റവും രുചികരമായ സമോസക്ക് അവാര്‍ഡുകളുമൊക്കെയായി സമോസ ഒരാഴ്ച ഇംഗഌണ്ടിനെ മോഹിപ്പിക്കും.

വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സമോസക്കുള്ള അംഗീകാരം തന്നെയാണ് ആഘോഷത്തിനെ നായകനാക്കി് ഈ ആഹാരസാധനെത്ത മാറ്റിയത്. ലീസസ്റ്റര്‍ കൗണ്ടിയില്‍ സ്ഥിരതാമസമാക്കിയ പാക് വംശജനായ റൊമെയ്ല്‍ ഗുല്‍സാറാണ് സമോസ മേളയെന്ന ആശയത്തിന് പിന്നില്‍. 2016ല്‍ ദക്ഷിണേഷ്യന്‍ റെസ്റ്ററന്റുകളെ സംഘടിപ്പിച്ച് ലീസെസ്റ്റര്‍ കറി അവാര്‍ഡ് സംഘടിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ദക്ഷിണേഷ്യയുടെ ഭക്ഷണ വൈവിധ്യത്തെക്കുറിച്ചും സമ്പന്നമായ സംസ്‌കാരത്തെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ വേണ്ടിയാണ് സമോസ മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിലെവിടെയോ ഉണ്ടായ സമോസ പിന്നീട് പാകിസ്ഥാനിലും ഇന്ത്യയിലും ബംഗാ്‌ളാദേശിലുമെല്ലാം എത്തിപ്പെട്ടു. പരമ്പരാഗതമായി ഉണ്ടാക്കുന്ന വെജ് സമോസക്കുപരി മാംസം ചേര്‍ത്ത വ്യത്യസ്തങ്ങളായ സമോസകളും ജനങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ഗുല്‍സാര്‍ പറഞ്ഞു.

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസുകാരുടെ ഉറ്റവരെ സഹായിക്കാനും മാനസിക നില തെറ്റിയ രോഗികളെ സഹായിക്കാനുമാണ് സമോസ വിറ്റു കിട്ടുന്ന പണം ഉപയോഗിക്കപ്പെടുക. ബര്‍മിഗ്ഹാം, മാഞ്ചസ്റ്റര്‍, കോവന്റ്രി, നോട്ടിങ്ങാംഷെയര്‍, റാഡ്‌ലെറ്റ് എന്നിവടങറ്ങളിലും ലീസെസ്റ്റിന് പുറമെ മേള നടക്കും.

 

Comments

comments

Categories: FK News, Life, Top Stories