ഗതാഗതത്തിന് സീ പ്‌ളെയ്‌നുകളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ കേന്ദ്രം; രണ്ട് വര്‍ഷത്തിനിടെ 10,000 സീ പ്‌ളെയ്‌നുകള്‍ ആവശ്യമായി വരുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

ഗതാഗതത്തിന് സീ പ്‌ളെയ്‌നുകളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ കേന്ദ്രം; രണ്ട് വര്‍ഷത്തിനിടെ 10,000 സീ പ്‌ളെയ്‌നുകള്‍ ആവശ്യമായി വരുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

ബംഗലൂരു : ജലവും ആകാശവും ചേര്‍ത്ത് ഗതാഗതത്തിനുപയോഗിക്കാനുള്ള പദ്ധതിക്ക് വേഗം കൂട്ടാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത രണ്ട് വര്‍ഷത്തിനിടെ 10,000 സീ പ്‌ളെയ്‌നുകള്‍ രാജ്യത്ത് ആവശ്യമായി വരുമെന്ന് ഗതാഗത മന്ത്രി നിതില്‍ ഗഡ്കരി വ്യക്തമാക്കി.

ആകാശത്തു കൂടി പറന്ന് വെള്ളത്തില്‍ ലാന്റ് ചെയ്യുന്നവയാണ് സീ പ്‌ളെയ്‌നുകള്‍. വിമാനത്താവളവും റണ്‍വേയും ആവശ്യമില്ലെന്നത് ചെലവ് ഗണ്യമായി കുറക്കും. വെള്ളത്തിലിറങ്ങിയാല്‍ ബോട്ട് പോലെയാവും സഞ്ചാരം. ബംഗലൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്കല്‍ ലിമിറ്റഡ് ഈ വിഷയത്തില്‍ സര്‍ക്കാരുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ പാകിസ്ഥാനിലേക്കൊഴുകുന്ന നദികളിലെ ജലം കൂടുതല്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കനാലുകള്‍ക്ക് പകരം പൈപ്പുകളിലൂടെ വെള്ളം കര്‍ഷകരിലേക്കെത്തിക്കാനാകും മുന്‍ഗണന നല്‍കുക. ഇതുവഴി ഭൂമിയേറ്റെടുക്കാന്‍ ചെലവഴിക്കുന്ന 6,000 കോടി രൂപ ലാഭിക്കാം. ഗോദാവരി നദിയിലെ ജലം സമുദ്രത്തിലേക്കൊഴുകി പാഴാകുന്നത് തടയാന്‍ പൊളാവരത്ത് 66,000 കോടി രൂപ ചെലവില്‍ ഡാം പണിയാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: FK News, Politics, Slider