ജലസംഭരണി പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

ജലസംഭരണി പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

മുംബൈ: പോവൈയില്‍ ജലസംഭരണി പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. മുംബൈ പോവൈയിലെ ഹിരനന്ദിനി കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെ നിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ പ്ലാസ്റ്റിക് ജലസംഭരണിയാണ് പൊട്ടിത്തെറിച്ചത്. ജലം അധികമായതോടെ മര്‍ദ്ദം താങ്ങാനാവാതെ സംഭരണി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

 

Comments

comments

Categories: More