ഈ വേനലില്‍ തണ്ണിമത്തന്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചു നോക്കൂ.

ഈ വേനലില്‍ തണ്ണിമത്തന്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചു നോക്കൂ.

തണ്ണിമത്തന്‍ വേനല്‍ കാലത്ത് ശരീരത്തിന് ഏറ്റവും നല്ലതാണ്. വേനലില്‍ ആളുകള്‍ ഏറ്റവുമധികം കഴിക്കുന്നതും തണ്ണിമത്തന്‍ തന്നെയാണ്. ഇനി തണ്ണിമത്തന്‍ ജ്യൂസില്‍ കുരുമുളക് ചേര്‍ത്ത് ഒന്നു കഴിച്ചു നോക്കൂ ഗുണങ്ങള്‍ ഏറെയാണ്. ഒപ്പം ചെറു നാരാങ്ങാ നീരുമാവാം. ഈ കോമ്പിനേഷനുകള്‍ നിരവധി രോഗങ്ങളെയാണ് ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. കാത്സ്യം, പൊട്ടാസ്യം, എന്നിവ അടങ്ങിയ തണ്ണിമത്തനില്‍ കുരുമുളക് കൂടെ ചേര്‍ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍.

  • ശരീരത്തിലെ അമിതമായ തടിയും കൊഴുപ്പും കുറയ്ക്കുന്നു.
  • വേനല്‍ കാലത്ത് ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി ചൊറിച്ചില്‍ പോലുള്ളവ മാറ്റുന്നു.
  • ഹൃദയത്തിലെ രക്ത പ്രവാഹം കൂട്ടുന്നു.
  • കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
  • ദഹനം തുടങ്ങി വയര്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു.
  • ആസ്തമ കുറയ്ക്കുന്നു.
  • ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നു.
  • ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

Comments

comments

Categories: FK News, Health, Life