കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്ത ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും രാജ്യത്ത് ആരുടെയെല്ലാം വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നതുമെല്ലാം ആരാഞ്ഞുകൊണ്ടാണ് നോട്ടീസ്. ഇന്ത്യക്കാരുടെ വിവരങ്ങളും കമ്പനി ചോര്‍ത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഫേസ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടംവരുത്തിയ സംഭവം പുറത്തെത്തിയതോടെ വന്‍ നഷ്ടമാണ് ഫേസ്ബുക്ക് ഓഹരിയില്‍ അടക്കം ഉണ്ടായത്. ഇതിനൊപ്പം ഫേസ്ബുക്കിനെതിരെ നിരവധി ക്യാംപെയ്‌നുകളും സംഘടിക്കപ്പെട്ടു. അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിച്ചുവെന്ന് അനലിറ്റിക്കയിലെ തന്നെ മുന്‍ജീവനക്കാരനാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തുകയുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ചോദ്യങ്ങള്‍ അടങ്ങിയ നോട്ടീസ് ആണ് കേന്ദ്രം കമ്പനിക്ക് അയച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പായി ഇതിന് മറുപടി നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: FK News
Tags: analytica