മോദി സര്‍ക്കാരിന് തിരിച്ചടി; ടിഡിപിക്ക് പിന്നാലെ ജിജെഎമ്മും എന്‍ഡിഎ വിട്ടു

മോദി സര്‍ക്കാരിന് തിരിച്ചടി; ടിഡിപിക്ക് പിന്നാലെ ജിജെഎമ്മും എന്‍ഡിഎ വിട്ടു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടിയായി പശ്ചിമ ബംഗാളിലെ ഖൂര്‍ഖ ജനവിമുക്തി മോര്‍ച്ചയും (ജിജെഎം) എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ നിന്ന് ടിഡിപി പിന്മാറിയതിന്റെ ആഘാതം മാറുന്നതിന് മുന്നേയാണ് അടുത്ത കൊഴിഞ്ഞ് പോക്ക്.

തങ്ങള്‍ക്ക് നല്കിയ യാതൊരു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജിജെഎം മുന്നണി വിട്ടത്. 2009ല്‍ ഡാര്‍ജിലിംഗില്‍ ബിജെപി നേതാവ് വിജയിച്ചത് ജിജെഎമ്മിന്റെ പിന്‍ബലത്തിലായിരുന്നു. എന്നാല്‍ പിന്നീട് ബിജെപി ഇത് മറന്നുവെന്നും വാക്ക് പാലിക്കാതെ കബളിപ്പിച്ചുവെന്നും നേതാവ് എല്‍എം ലാമ പറഞ്ഞു. എന്‍ഡിഎ മുന്നിണിയുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: FK News
Tags: gjm