വേനലിനെ ചെറുക്കുന്ന പഴവര്‍ഗ്ഗങ്ങള്‍

വേനലിനെ ചെറുക്കുന്ന പഴവര്‍ഗ്ഗങ്ങള്‍

 

വേനലായതോടെ പഴവര്‍ഗ്ഗങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ പഴവര്‍ഗ്ഗങ്ങളെ ആശ്രയിക്കുക തന്നെയാണ് മികച്ച വഴി.

വിപണിയില്‍ ലഭ്യമായ പലവിധം പഴങ്ങളില്‍ നിന്ന് കാലാവസ്ഥയ്ക്കും ശരീരത്തിനും അനുയോജ്യമായ തന്നെ തിരഞ്ഞെടുക്കണം. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളാണ് ഈ സമയത്ത് തിരഞ്ഞെടുക്കാന്‍. ഫൈബറുകളും ധാതുക്കളുമടങ്ങിയ ഏതെല്ലാമെന്ന് നോക്കാം.

തണ്ണിമത്തന്‍

ധാരാളം പോഷകങ്ങളടങ്ങിയ മികച്ചൊരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. 92% ജലാംശം അടങ്ങിയ ഇവ വേനല്‍ക്കാലത്ത് നല്ലൊരു ദാഹശമനിയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു.

 

 

സ്‌ട്രോബെറി

വിറ്റാമിന്‍ ബി,സി  എന്നിവയുടേയും പൊട്ടാസ്യത്തിത്തിന്റേയും കലവറയാണ് സ്‌ട്രോബറി. അനാവശ്യമായ കൊളസ്‌ട്രോളിനെ നീക്കം ചെയ്യുകയും ഹൃദയാരോഗ്യം കൂട്ടുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ധാരാളം ഫൈബറിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ ദഹനപ്രക്രിയ വേഗത്തിലാക്കുന്നു.

 

 

പൈനാപ്പിള്‍

 

വിറ്റാമിന്‍ സി യുടേയും ഫൈബറിന്റേയും കലവറയാണ് പൈനാപ്പിള്‍. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണിത്. ജ്യൂസാക്കി കഴിക്കുന്നത് വേനല്‍ക്കാലത്ത് വളരെ ഗുണം ചെയ്യും.

 

Comments

comments

Categories: Health