കീഴാറ്റൂരില്‍ ഇന്ന് സിപിഎം മാര്‍ച്ച്

കീഴാറ്റൂരില്‍ ഇന്ന് സിപിഎം മാര്‍ച്ച്

കണ്ണൂര്‍: വയല്‍ക്കിളികളുടെ പ്രക്ഷോഭത്തിന് മറുപടിയായി സിപിഎം ഇന്ന് കീഴാറ്റൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് ചേരുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ജനകീയ സമിതിക്ക് രൂപം നല്കും.

വയല്‍ നികത്തി ദേശീയപാത നിര്‍മാണം പദ്ധതിയിട്ടതോടെ തുടക്കം കുറിച്ച പ്രതിഷേധങ്ങളില്‍ ആദ്യ ഘട്ടങ്ങളില്‍ സിപിഎം വയല്‍ക്കിളികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്ഥലം വിട്ടുനല്കാന്‍ തയ്യാറായിട്ടുള്ള ആളുകളുടെ വീടുകള്‍ക്ക് മുന്നില്‍ വികസനത്തിന് ഭൂമി വിട്ട് തരും എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ആകെ 60 പേരുടെ ഭൂമിയാണ് പാത വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 54 പേരും സമ്മതം അറിയിച്ചിട്ടുള്ളതാണ്. ബാക്കിയുള്ള 6 പേരാണ് ശക്തമായ പ്രതിഷേധവുമായി നിലകൊള്ളുന്നത്. കീഴാറ്റൂരിനെ അക്രമത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമുള്ള മറുപടിയാണ് ഇന്നത്തെ മാര്‍ച്ച് എന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

Comments

comments

Categories: FK News