പൊലിസുകാര്‍ക്കുള്ളില്‍ ക്രിമിനല്‍ ചിന്ത കടന്നുകൂടരുത്; മുഖ്യമന്ത്രി

പൊലിസുകാര്‍ക്കുള്ളില്‍ ക്രിമിനല്‍ ചിന്ത കടന്നുകൂടരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലിസുകാര്‍ക്കുള്ളില്‍ ക്രിമിനല്‍ ചിന്താഗതി കടന്നുകൂടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പാസിംഗ് ഔട്ട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായ രീതിയില്‍ ഒന്നും ചെയ്ത് കൊടുക്കരുതെന്നും അവരെ മാന്യമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലില്‍ ഉള്ളവര്‍ എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. അതിനാല്‍ തന്നെ അവരോടുള്ള പെരുമാറ്റത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇതിന് പുറമെ അവരോട് സഹാനുഭൂതിയോടെ ഇടപഴകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Comments

comments

Categories: FK News